മേ​ള​യു​ടെ ര​ണ്ടാം​ദി​ന​ത്തി​ല്‍ ചു​രു​ളി​യു​ള്‍​പ്പ​ടെ 23 ചി​ത്ര​ങ്ങ​ള്‍
Wednesday, February 24, 2021 1:14 AM IST
ത​ല​ശേ​രി: 25-ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യു​ടെ ത​ല​ശേ​രി പ​തി​പ്പി​ലെ ര​ണ്ടാം ദി​ന​ത്തി​ല്‍ ച​ല​ച്ചി​ത്ര പ്രേ​മി​ക​ള്‍ ആ​കാം​ക്ഷാ​പൂ​ര്‍​വം കാ​ത്തി​രു​ന്ന ചു​രു​ളി ഉ​ള്‍​പ്പ​ടെ 23 ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന്.
ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി സം​വി​ധാ​നം ചെ​യ്ത ചു​രു​ളി തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണം നേ​ടി​യി​രു​ന്നു. മേ​ള​യു​ടെ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന ചി​ത്രം ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ന് ​ലി​ബ​ര്‍​ട്ടി ലി​റ്റി​ല്‍ പാ​ര​ഡൈ​സി​ലാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക. മോ​ഹി​ത് പ്രി​യ​ദ​ര്‍​ശി സം​വി​ധാ​നം​ചെ​യ്ത ഹി​ന്ദി ചി​ത്രം കൊ​സ​യും മ​ത്സ​ര​വി​ഭാ​ഗ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. അ​സ​ര്‍​ബൈ​ജാ​നി​യ​ന്‍ ചി​ത്രം ബി​ലേ​സു​വ​ര്‍, വി​യ​റ്റ്‌​നാ​മീ​സ് ചി​ത്രം റോം, ​ബ്ര​സീ​ലി​യ​ന്‍ ചി​ത്രം മെ​മ്മ​റി ഹൗ​സ്, മെ​ക്‌​സി​ക്ക​ന്‍ ചി​ത്രം ബേ​ര്‍​ഡ് വാ​ച്ചിം​ഗ് തു​ട​ങ്ങി​യ​വ​യാ​ണ് ര​ണ്ടാം​ദി​ന​ത്തി​ലെ മ​ത്സ​ര ചി​ത്ര​ങ്ങ​ള്‍. ഡോ​ണ്‍ പാ​ല​ത്ത​റ സം​വി​ധാ​നം ചെ​യ്ത മ​ല​യാ​ള ചി​ത്രം 1956, മ​ധ്യ​തി​രു​വി​താം​കൂ​ര്‍, ഗി​രീ​ഷ് കാ​സ​റ​വ​ള്ളി​യു​ടെ ഇ​ല്ലി​ലാ​രെ അ​ല്ലി​ഗ ഹോ​ഗ​ല്ലാ​രെ എ​ന്നീ ചി​ത്ര​ങ്ങ​ളും ക​ലൈ​ഡോ​സ്‌​കോ​പ്പ് വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്നു പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​ന്നു​ണ്ട്.
ലോ​ക സി​നി​മാ​വി​ഭാ​ഗ​ത്തി​ല്‍ നോ ​വെ​യ​ര്‍ സ്പെ​ഷ​ല്‍, ഓ​സ്ട്രേ​ലി​യ​ന്‍ ചി​ത്രം ഹൈ ​ഗ്രൗ​ണ്ട്, സാ​റ്റ​ര്‍​ഡേ ഫി​ക്ഷ​ന്‍, ദ​ക്ഷി​ണ​കൊ​റി​യ​ന്‍ ചി​ത്രം ദി ​വു​മ​ണ്‍ ഹൂ ​റാ​ന്‍ തു​ട​ങ്ങി​യ ഏ​ഴു ചി​ത്ര​ങ്ങ​ളും ഇ​ന്ത്യ​ന്‍ സി​നി​മാ വി​ഭാ​ഗ​ത്തി​ല്‍ അ​രു​ണ്‍ കാ​ര്‍​ത്തി​ക്ക് സം​വി​ധാ​നം ചെ​യ്ത നാ​സി​റും പ്ര​ദ​ര്‍​ശി​പ്പി​ക്കും. മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സം​വി​ധാ​നം ചെ​യ്ത സീ ​യൂ സൂ​ണ്‍, വി​പി​ന്‍ ആ​റ്റ്‌​ലി​യു​ടെ മ്യൂ​സി​ക്ക​ല്‍ ചെ​യ​ര്‍, കെ.​പി. കു​മാ​ര​ന്‍റെ ഗ്രാ​മ​വൃ​ക്ഷ​ത്തി​ലെ കു​യി​ല്‍ എ​ന്നീ ചി​ത്ര​ങ്ങ​ള്‍ മ​ല​യാ​ള സി​നി​മാ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ന് പ്ര​ദ​ര്‍​ശി​പ്പി​ക്കും.
മാ​ജി​ക്ക​ല്‍ റി​യ​ലി​സ​ത്തി​ലൂ​ടെ ഋ​തു​ക്ക​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന കിം ​കി ഡു​ക്കി​ന്‍റെ സ്പ്രിം​ഗ്, സ​മ്മ​ര്‍, ഫാ​ള്‍, വി​ന്‍റ​ര്‍ ആ​ന്‍​ഡ് സ്പ്രിം​ഗ്, ഛായാ​ഗ്രാ​ഹ​ക​ന്‍ രാ​മ​ച​ന്ദ്ര ബാ​ബു​വി​ന് ആ​ദ​ര​മ​ര്‍​പ്പി​ക്കു​ന്ന അ​ഗ്ര​ഹാ​ര​ത്തി​ല്‍ ക​ഴു​തൈ, സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സൗ​മി​ത്ര ചാ​റ്റ​ര്‍​ജി​ക്ക് ആ​ദ​ര​മാ​യി ചാ​രു​ല​ത എ​ന്നി​വ​യും ഇ​ന്ന് പ്ര​ദ​ര്‍​ശി​പ്പി​ക്കും. സ​ത്യ​ജി​ത് റേ ​സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം ലി​ബ​ര്‍​ട്ടി സ്യൂ​ട്ടി​ല്‍ വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക.