141 പേ​ര്‍​ക്ക് കോ​വി​ഡ്
Friday, February 26, 2021 1:36 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 141 പേ​ര്‍​ക്കുകൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 42 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 1298 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 828 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വീ​ടു​ക​ളി​ല്‍ 6262 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 340 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6602 പേ​രാ​ണ്. പു​തി​യ​താ​യി 695 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റിന​ല്‍ സ​ര്‍​വ്വേ അ​ട​ക്കം പു​തി​യ​താ​യി 1142 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 1255 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 28,908 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.