ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യ​ശേ​ഷം കോ​വി​ഡ് ബാ​ധി​ച്ച യു​വ​തി മ​രി​ച്ചു
Friday, February 26, 2021 9:42 PM IST
കാ​സ​ര്‍​ഗോ​ഡ്: മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ​ചി​കി​ത്സ​യ്ക്കി​ടെ കോ​വി​ഡ് ബാ​ധി​ച്ച യു​വ​തി മ​രി​ച്ചു. കു​ഞ്ച​ത്തൂ​ര്‍ മാ​ട​യി​ലെ ഷാ​ഫി​യു​ടെ ഭാ​ര്യ ഫാ​ത്തി​മ​ത്ത് നൗ​ഷീ​ന (30) യാ​ണു മ​രി​ച്ച​ത്. ര​ണ്ടാ​ഴ്ച മു​മ്പ് ഇ​ര​ട്ട പെ​ണ്‍​കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യ​തി​നി​ടെ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ന്യൂ​മോ​ണി​യ​യും പി​ടി​പെ​ട്ട് നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍ കു​ന്നി​ലി​ലെ മൊ​യ്തു​വി​ന്‍റെ​യും മ​റി​യു​മ്മ​യു​ടെ​യും മ​ക​ളാ​ണ്. ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍​ക്കു​പു​റ​മേ അ​ബ്ദു​ല്ല, ഐ​സ എ​ന്നീ മ​ക്ക​ളു​മു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ള്‍: ബു​ഷ്‌​റ, ഷ​ബാ​ന.