ആ​ടു​ക​ളെ വി​ഷം​കൊ​ടു​ത്ത് കൊ​ന്ന​താ​യി പ​രാ​തി
Saturday, February 27, 2021 1:24 AM IST
കു​മ്പ​ള: മേ​യാ​ന്‍ വി​ട്ട ആ​റ് ആ​ടു​ക​ളെ വി​ഷം കൊ​ടു​ത്ത് കൊ​ന്ന​താ​യി പ​രാ​തി. ക​ള​ത്തൂ​ര്‍ സ​ജ​ങ്ക​ള​യി​ലെ ടി.​എ​ല്‍. അ​ബ്ദു​ല്‍ ഖാ​ദ​റി​ന്‍റെ വീ​ട്ടി​ല്‍ വ​ള​ര്‍​ത്തി​യി​രു​ന്ന ആ​ടു​ക​ളാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി ച​ത്തു​വീ​ണ​ത്. ഇ​തി​ല്‍ ഒ​രെ​ണ്ണം മൂ​ന്നു​മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു.
ഒ​ന്ന​ര​വ​ര്‍​ഷം മു​മ്പാ​ണ് അ​ബ്ദു​ല്‍​ഖാ​ദ​ര്‍ ആ​ടു​വ​ള​ര്‍​ത്ത​ല്‍ തു​ട​ങ്ങി​യ​ത്. ആ​ടു​ക​ളെ മേ​യാ​ന്‍ വി​ടു​ന്ന​തി​നെ സ​മീ​പ​ത്തെ ചി​ല​ര്‍ നേ​ര​ത്തേ എ​തി​ര്‍​ത്തി​രു​ന്ന​താ​യി പ​റ​യു​ന്നു. കു​മ്പ​ള പോ​ലീ​സും വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ജി​തി​ന്‍​ദാ​സ് രാ​ജു​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ന്ന​തി​നാ​യി ആ​ടു​ക​ളെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തും.