സ്റ്റേ​ജ് കാ​ര്യേ​ജ് വാ​ഹ​ന​ങ്ങ​ള്‍ പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്ത​ണം
Saturday, February 27, 2021 1:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ട്രി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ഉ​ള്‍​പ്പ​ടെ​യു​ള്ള സ്റ്റേ​ജ് കാ​ര്യേ​ജ് വാ​ഹ​ന​ങ്ങ​ള്‍ മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍ നി​ര്‍​ബ​ന്ധ​മാ​യും ആ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ലേ​ക്ക് അ​ധി​ക ചാ​ര്‍​ജ് ഈ​ടാ​ക്കാ​തെ സ​ര്‍​വീ​സ് ന​ട​ത്ത​ണ​മെ​ന്ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന റോ​ഡ് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി യോ​ഗ​ത്തി​ല്‍ ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ ആ​ര്‍​ടി​എ ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ലേ​ലം 12ന്

​പെ​രി​യ: ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ വി​വി​ധ വ​ര്‍​ക്ക് ഷോ​പ്പ്/ ലാ​ബു​ക​ളി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ​രു​മ്പ്, ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ മാ​ര്‍​ച്ച് 12ന് ​രാ​വി​ലെ 11ന് ​കോ​ള​ജി​ല്‍ വച്ച് ലേ​ലം ചെ​യ്യും. ലേ​ല സാ​ധ​ന​ങ്ങ​ള്‍ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ കോ​ള​ജി​ലെ​ത്തി പ​രി​ശോ​ധി​ക്കാം. ഫോ​ണ്‍: 0467 2234020, 9400006458