കാസർഗോഡ്: നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും അഞ്ച് വീതം മൈതാനങ്ങള്‍ നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
മഞ്ചേശ്വരം: മന്നംകുഴി ഗ്രൗണ്ട്, ജിഎച്ച്എസ്എസ് പൈവളികെ നഗര്‍ സ്കൂള്‍ ഗ്രൗണ്ട്, പെര്‍ള എസ്എന്‍എച്ച്എസ് ഗ്രൗണ്ട്, മിയാപദവ് വിദ്യാവര്‍ധക ജിഎച്ച്എസ്എസ് മൈതാനം, സെന്റ് ജോസഫ് സ്കൂള്‍ മജീര്‍പള്ള മൈതാനം .
കാസര്‍ഗോഡ്: താളിപ്പടപ്പ് ഗ്രൗണ്ട് അടുക്കത്ത് വയല്‍, ചെര്‍ക്കള സെന്‍ട്രല്‍ സ്കൂള്‍ ഗ്രൗണ്ട് ചെര്‍ക്കള, ബദിയഡുക്ക പഞ്ചായത്ത് ഗ്രൗണ്ട് ബദിയഡുക്ക, ഷിരിബാഗിലു സ്കൂള്‍ ഗ്രൗണ്ട് ഉളിയത്തടുക്ക, ബെള്ളൂര്‍ ജിഎച്ച്എസ്എസ് ഗ്രൗണ്ട് .
ഉദുമ: കുറ്റിക്കോല്‍ ഗവ. ഹൈസ്കൂള്‍ ഗ്രൗണ്ട്, കുണ്ടംകുഴി ഗവ. ഹൈസ്കൂള്‍ ഗ്രൗണ്ട്, മുളിയാര്‍ പഞ്ചായത്ത് ഗ്രൗണ്ട് ബോവിക്കാനം, പെരിയ ജിഎച്ച്എസ്എസ് ഗ്രൗണ്ട്, ഉദുമ ജിഎച്ച്എസ്എസ് ഗ്രൗണ്ട് .
കാഞ്ഞങ്ങാട്: മാന്തോപ്പ് മൈതാനം, പുതിയകോട്ട, മാവുങ്കാല്‍ മില്‍മ പ്ലാന്റിനു സമീപമുള്ള മൈതാനം, ചോയ്യംകോട് ജംഗ്ഷനു സമീപമുള്ള മൈതാനം, പരപ്പ വില്ലേജ് ഓഫീസിനു സമീപമുള്ള മൈതാനം, അട്ടേങ്ങാനം മിനി സ്റ്റേഡിയം തട്ടുമ്മല്‍.
തൃക്കരിപ്പൂര്‍: പഞ്ചായത്ത് ഗ്രൗണ്ട് കാലിക്കടവ്, തൃക്കരിപ്പൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള മൈതാനം, പഞ്ചായത്ത് ഓഫീസിനു സമീപമുള്ള മൈതാനം, ചീമേനി, രാജാസ് എച്ച്എസ്എസ് മൈതാനം നീലേശ്വരം, തോമാപുരം സെന്റ് തോമസ് ഹൈസ്കൂള്‍ മൈതാനം.
വരണാധികാരികള്‍ സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെടുന്ന പ്രകാരം മൈതാനം മുന്‍ഗണനാടിസ്ഥാനത്തില്‍ അനുവദിച്ചു നല്‍കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കി.