പൈ​പ്പ് പൊ​ട്ടി; റോ​ഡി​ൽ മി​ന്ന​ൽ​പ്ര​ള​യം
Wednesday, March 3, 2021 12:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മൂ​ല​ക്ക​ണ്ടം-​വെ​ള്ളി​ക്കോ​ത്ത്-​മ​ഡി​യ​ൻ പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ ഭൂ​ഗ​ർ​ഭ ഗ്യാ​സ് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​ക്കോ​ത്ത് പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം റോ​ഡ് പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പേ പൈ​പ്പ് പൊ​ട്ടി​യി​ട്ടും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ അ​നാ​സ്ഥ​യാ​ണ് വെ​ള്ളം പാ​ഴാ​യി​പ്പോ​കാ​നും റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലെ​ത്താ​നും കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ഞ്ചു​മാ​സം മു​ന്പാ​ണ് റോ​ഡി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ച​ത്. വീ​തി കൂ​ട്ടി മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന ടാ​റിം​ഗ് പൂ​ർ​ണ​മാ​യും ഇ​ള​ക്കി​ക്ക​ള​ഞ്ഞി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഇ​തു​വ​ഴി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ഭൂ​ഗ​ർ​ഭ സി​റ്റി ഗ്യാ​സ് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി റോ​ഡ് പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഗ്യാ​സ് പൈ​പ്പ് ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ഴി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​ല അ​തോ​റി​റ്റി പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത്. എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട ക​രാ​റു​കാ​ർ ഇ​ക്കാ​ര്യം മ​റ​ച്ചു​വെ​ച്ച് കു​ഴി മൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം. റോ​ഡി​നു മു​ക​ളി​ൽ ചെ​റി​യ തോ​തി​ൽ ജ​ലാം​ശം പ്ര​ത്യ​ക്ഷ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ വീ​ണ്ടും മ​ണ്ണി​ട്ട് മു​ക​ളി​ൽ ടാ​റിം​ഗി​ന് മു​ന്നോ​ടി​യാ​യി സി​മ​ന്‍റ് പൊ​ടി നി​ര​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞദി​വ​സം ജ​ല അ​ഥോറി​റ്റി ഇ​തു​വ​ഴി വെ​ള്ളം തു​റ​ന്നു​വി​ട്ട​പ്പോ​ൾ മ​ണ്ണും സി​മ​ന്‍റ് പൊ​ടി​യും കൂ​ടി​ക്ക​ല​ർ​ന്ന് അ​ടി​യി​ൽ നി​ന്നും ശ​ക്തി​യാ​യി വെ​ള്ളം മു​ക​ളി​ലേ​ക്ക് ചീ​റ്റി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ടാ​റിം​ഗി​നാ​യി കു​ഴി​ച്ചു​വെ​ച്ച റോ​ഡി​ന്‍റെ ഭാ​ഗം ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഇ​നി വീ​ണ്ടും മോ​ട്ടോ​ർ വ​ച്ച് വെ​ള്ളം വ​റ്റി​ച്ച് ജെ​സി​ബി വെ​ച്ച് കു​ഴി​യെ​ടു​ത്താ​ൽ മാ​ത്ര​മേ പൈ​പ്പ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ ക​ഴി​യൂ എ​ന്ന നി​ല​യാ​ണ്.