തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ളേ​യും കേ​ൾ​ക്ക​ണ​ം: എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി
Thursday, March 4, 2021 1:33 AM IST
കാ​സ​ർ​ഗോ​ഡ്: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ സ്ഥാ​നാ​ർ​ഥിക​ളും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും പൊ​തു സ​മൂ​ഹ​വും കേ​ൾ​ക്ക​ണെ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി കാ​സ​ർ​ഗോ​ഡ് ഒ​പ്പു​മ​ര​ചോ​ട്ടി​ൽ ഒ​ത്തു​ചേ​ർ​ന്നു.
പ്ര​സി​ഡ​ന്‍റ്് മു​നീ​സ അ​മ്പ​ല​ത്ത​റ വി​ജ​യ​പ​താ​ക അ​മ്മ​മാ​ർ​ക്ക് ന​ൽ​കി പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വോ​ട്ട് ചോ​ദി​ച്ച് വീ​ടു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത ബാ​ധി​ത​രു​ടെ സ​ങ്ക​ട​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് മു​നീ​സ പ​റ​ഞ്ഞു. സി​സ്റ്റ​ർ ജ​യ ആ​ന്‍റോ മം​ഗ​ല​ത്ത്, കെ.​ശി​വ​കു​മാ​ർ, കെ.​ച​ന്ദ്രാ​വ​തി, അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ, എം.​പി.​ജ​മീ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൃ​ഷ്ണ​ൻ മേ​ല​ത്ത്, കെ.​പ്ര​വീ​ൺ, ജോ​ഷി എ​ളേ​രി, പു​ഷ്പ ച​ട്ട​ഞ്ചാ​ൽ, പി.​ഷൈ​നി, പി.​ശാ​ലി​നി, എം.​പി.​ഫി​ലി​പ്പ്, ല​തി​ക പെ​രി​യ, എം.​റം​ല, ഇ.​ശാ​ന്ത, പി.​ജെ. ആ​ന്‍റ​ണി, കെ.​വേ​ണു, സീ​മ പെ​രി​യ, ര​ജ​നി ബോ​വി​ക്കാ​നം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.