ക​ണ്ണൂ​ർ സീ​റ്റി​ൽ നോ​ട്ട​മി​ട്ട് ലീ​ഗ്
Thursday, March 4, 2021 1:34 AM IST
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​ർ സീ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ​നി​ന്ന് പി​ന്തി​രി​യാ​തെ ലീ​ഗ്. അ​ഴീ​ക്കോ​ടി​ന് പ​ക​രം ക​ണ്ണൂ​ർ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ര​ണ്ടു​ത​വ​ണ അ​ഴീ​ക്കോ​ടു​നി​ന്ന് മ​ത്സ​രി​ച്ചു ജ​യി​ച്ച കെ.​എം. ഷാ​ജി​ക്ക് ഇ​ത്ത​വ​ണ സു​ര​ക്ഷി​ത​മ​ണ്ഡ​ലം വേ​ണ​മെ​ന്ന​തി​നാ​ലാ​ണ് ലീ​ഗ് ക​ണ്ണൂ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ക​ണ്ണൂ​രി​ന് പ​ക​രം അ​ഴീ​ക്കോ​ട് വി​ട്ടു​ന​ൽ​കാ​മെ​ന്ന് ലീ​ഗ് കോ​ൺ​ഗ്ര​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ അ​ഴീ​ക്കോ​ടി​നു പ​ക​രം ക​ണ്ണൂ​രി​ൽ കെ.​എം. ഷാ​ജി​യെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ശാ​ഖാ, മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ജി​ല്ലാ​നേ​തൃ​ത്വ​ത്തെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ലാ​നേ​തൃ​ത്വം ഇ​ക്കാ​ര്യം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. ഐ​ശ്വ​ര്യ കേ​ര​ള യാ​ത്രാ​വേ​ള​യി​ൽ ഇ​ക്കാ​ര്യം ജി​ല്ലാ നേ​തൃ​ത്വം പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും അ​റി​യി​ച്ചി​രു​ന്നു.
ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് വി​ജ​യി​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ വോ​ട്ടു​കൊ​ണ്ടാ​ണെ​ന്നാ​ണ് ലീ​ഗ് വോ​ട്ടു​ക​ൾ നി​ര​ത്തി ഉ​ന്ന​യി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ടു​ന്ന കോ​ർ​പ​റേ​ഷ​നി​ലെ ക​ണ്ണൂ​ർ സി​റ്റി, പ​ഴ​യ ചേ​ലോ​റ പ​ഞ്ചാ​യ​ത്ത്, ഇ​പ്പോ​ഴ​ത്തെ മു​ണ്ടേ​രി പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ ലീ​ഗ് വോ​ട്ടാ​ണ് യു​ഡി​എ​ഫി​ന്‍റെ വി​ജ​യം നി​ശ്ച​യി​ക്കു​ന്ന​തെ​ന്നും ലീ​ഗ് നേ​തൃ​ത്വം പ​റ​യു​ന്നു. അ​തേ​സ​മ​യം ക​ണ്ണൂ​ർ വി​ട്ടു​കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടി​ൽ കോ​ൺ​ഗ്ര​സും ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​ത്ത​ന്നെ മ​ത്സ​ര​ത്തി​നി​റ​ക്കി ലീ​ഗി​ന്‍റെ ആ​വ​ശ്യം ത​ള്ളാ​നാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് നീ​ക്കം. എ​ന്നാ​ൽ താ​ൻ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ഏ​തെ​ങ്കി​ലും പ്ര​മു​ഖ​നെ ത​ന്നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് ആ​ലോ​ചി​ക്കു​ന്ന​ത്.