പ​ന​ത്ത​ടി​യി​ലെ കോ​ൺ​ഗ്ര​സി​ൽ കൂ​ട്ട​രാ​ജി
Friday, March 5, 2021 1:26 AM IST
പ​ന​ത്ത​ടി: പ​ന​ത്ത​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യി​ൽ നി​ന്ന് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ട​ക്കം ആ​റു ഭാ​ര​വാ​ഹി​ക​ൾ രാ​ജി​വ​ച്ചു.
എ​ൻ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, രാ​ജീ​വ് തോ​മ​സ്, അ​ജി ജോ​സ​ഫ്, വി​നോ​ദ്കു​മാ​ർ മു​ന്ത​ന്‍റെ​മൂ​ല, ആ​ശ സു​രേ​ഷ്, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​യാ​യി നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട എം.​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ളെ​ല്ലാം രാ​ജി​വ​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നും മാ​റി​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. കെ​പി​സി​സി​ക്കും ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​ക്കും രാ​ജി​ക​ത്ത് ന​ൽ​കി. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യ് ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ന്‍റെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട സ്ഥാ​ന​ങ്ങ​ളി​ൽ ഇ​രി​ക്കു​ന്ന ചി​ല​ർ സ്ഥാ​നാ​ർ​ഥി​ക​ളെ
തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. പാ​ർ​ട്ടി​യെ ഒ​റ്റു​കൊ​ടു​ത്ത് പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി രാ​ഷ്‌​ട്രീ​യം ക​ച്ച​വ​ട​മാ​ക്കി മാ​റ്റു​ന്ന ചി​ല ആ​ളു​ക​ളു​ടെ പാ​ർ​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​നം​മ​ടു​ത്താ​ണ് രാ​ജി​യെ​ന്നും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ നേ​താ​ക്ക​ൻ​മാ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നും രാ​ജി​വ​ച്ച​വ​ർ അ​റി​യി​ച്ചു.