തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ൾ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കും
Friday, March 5, 2021 1:28 AM IST
ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കും.
ക​ണ്ണൂ​രി​ൽ എ​ൻ.​കെ. സു​രേ​ന്ദ്ര​ൻ, കൂ​ത്തു​പ​റ​ന്പി​ൽ കെ.​ടി. ഭാ​സ്ക​ര​ൻ, പേ​രാ​വൂ​രി​ൽ കെ. ​പ​വി​ത്ര​ൻ എ​ന്നി​വ​രെ മ​ത്സ​രി​പ്പിക്കാ​ൻ കേ​ര​ള തെ​ങ്ങു ക​യ​റ്റ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ളെ അ​ടു​ത്ത യോ​ഗ​ത്തി​ൽ തി​രു​മാ​നി​ക്കും.
യോ​ഗം ടി. ​സു​ധീ​ർ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ടി. ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​ശി​ധ​ര​ൻ മൂ​ര്യാ​ട്, കെ. ​ദി​വാ​ക​ര​ൻ മാ​ലൂ​ർ, സി.​വി. രാ​ജീ​വ​ൻ കോ​ട്ടം, പി.​പി. അ​ശോ​ക​ൻ പൊ​യി​ലൂ​ർ, പ്രേ​മ​ൻ പാ​നൂ​ർ, അ​ന​ന്ത​ൻ കു​ന്നോ​ത്തു​പ​റ​ന്പ്, എ​ൻ.​കെ. സു​രേ​ന്ദ്ര​ൻ, കെ. ​പ​വി​ത്ര​ൻ മാ‌​ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.