അരലക്ഷത്തിന് മുകളിൽ കൈയിലുണ്ടോ; രേഖ വേണം
Saturday, March 6, 2021 1:45 AM IST
കാ​സ​ർ​ഗോ​ഡ്: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ 50,000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ പ​ണം കൈ​വ​ശം വ​ച്ച് യാ​ത്ര ചെ​യ്താ​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് രൂ​പീ​ക​രി​ച്ച സ്റ്റാ​റ്റി​ക് സ​ര്‍​വ​ലൈ​ന്‍​സ് ടീ​മി​ന്‍റെ ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ തു​ക പി​ടി​ച്ചെ​ടു​ക്കും. ഇ​തി​ന് പു​റ​മേ നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ​യും നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു.
പ​ണം പി​ടി​ച്ചെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​മു​ള്ള​വ​ര്‍​ക്ക് ക​ള​ക്ട​റേ​റ്റി​ലെ അ​പ്പീ​ല്‍ ക​മ്മി​റ്റി​ക്ക് മു​മ്പി​ല്‍ അ​പ്പീ​ല്‍ ഫ​യ​ല്‍ ചെ​യ്യാ​ന്‍ അ​വ​സ​ര​മു​ണ്ട്. ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ കെ.​സ​തീ​ശ​ന്‍(9447648998) ക​ണ്‍​വീ​ന​റും ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ര്‍ കെ.​ജ​നാ​ര്‍​ദ​ന​ന്‍, പി​എ​യു പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ കെ. ​പ്ര​ദീ​പ​ന്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യു​ള്ള അ​പ്പീ​ല്‍ ക​മ്മി​റ്റി​യാ​ണ് അ​പ്പീ​ലു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്.