ഇ​ട​ത്തേ​ക്കു ചാ​ഞ്ഞ് മൂ​ന്നു​പ​തി​റ്റാ​ണ്ട്...
Monday, March 8, 2021 1:21 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ല​യോ​ര​വും തീ​ര​ദേ​ശ​വും ഇ​ട​നാ​ടു​മെ​ല്ലാം കൂ​ടി​ച്ചേ​ർ​ന്ന കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ മ​ണ്ണി​ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി ചു​വ​പ്പി​നോ​ടാ​ണ് പ്ര​ണ​യം. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യും ബ​ളാ​ൽ, ക​ള്ളാ​ർ, പ​ന​ത്ത​ടി, കോ​ടോം-​ബേ​ളൂ​ർ, കി​നാ​നൂ​ർ-​ക​രി​ന്ത​ളം, മ​ടി​ക്കൈ, അ​ജാ​നൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ഈ ​മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സ് കോ​ട്ട​ക​ളാ​യ ബ​ളാ​ലും ക​ള്ളാ​റും ഒ​ഴി​കെ​യെ​ല്ലാ​യി​ട​ത്തും ഇ​ട​തു​ഭ​ര​ണ​മാ​ണ്. മൂ​ന്നു പ​തി​റ്റാ​ണ്ടു​കാ​ല​മാ​യി ഇ​ട​തു​മു​ന്ന​ണി​യു​ടെ കു​ത്ത​ക സീ​റ്റാ​ണി​ത്. സി​പി​ഐ മ​ത്സ​രി​ക്കു​ന്ന ജി​ല്ല​യി​ലെ ഏ​ക മ​ണ്ഡ​ല​മാ​ണി​ത്. മ​ടി​ക്കൈ, കി​നാ​നൂ​ർ-​ക​രി​ന്ത​ളം, കോ​ടോം-​ബേ​ളൂ​ർ എ​ന്നീ ചെ​ങ്കോ​ട്ട​ക​ളാ​ണ് അ​വ​രു​ടെ ക​രു​ത്ത്. മു​സ്ലിം​ലീ​ഗി​നും യു​ഡി​എ​ഫി​നും നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്ന കാ​ഞ്ഞ​ങ്ങാ​ടും അ​ജാ​നൂ​രു​മെ​ല്ലാം എ​ൽ​ഡി​എ​ഫി​ന് വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നും സാ​ധി​ച്ചു. അ​തേ​സ​മ​യം കാ​ഞ്ഞ​ങ്ങാ​ടി​നെ ഇ​ട​തു​കോ​ട്ട​യാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ പാ​ളി​ച്ച​ക​ളും വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​റു​ണ്ടെ​ന്ന​തും യാ​ഥാ​ർ​ഥ്യ​മാ​ണ്.
ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ...
1987-ൽ ​എ​ൻ. മ​നോ​ഹ​ര​ൻ പ​ള്ളി​പ്രം ബാ​ല​നെ​തി​രെ നേ​ടി​യ 59 വോ​ട്ടി​ന്‍റെ അ​ട്ടി​മ​റി​വി​ജ​യ​മാ​ണ് ഇ​വി​ടെ കോ​ൺ​ഗ്ര​സ് ഒാ​ർ​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ഏ​ക കാ​ര്യം. എ​ന്നാ​ൽ 91-ൽ ​എം. നാ​രാ​യ​ണ​നി​ലൂ​ടെ സി​പി​ഐ പ​ക​രം​വീ​ട്ടി. കോ​ൺ​ഗ്ര​സി​ലെ കൊ​ട്ട​റ വാ​സു​ദേ​വി​നെ 6,678 വോ​ട്ടി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 96-ൽ ​നാ​രാ​യ​ണ​ൻ ഭൂ​രി​പ​ക്ഷം 11,809 ആ​യി വ​ർ​ധി​പ്പി​ച്ചു. സി.​പി. കൃ​ഷ്ണ​നാ​യി​രു​ന്നു എ​തി​രാ​ളി. 2001-ൽ ​നാ​രാ​യ​ണ​ന്‍റെ സ​ഹോ​ദ​ര​ൻ എം. ​കു​മാ​ര​ൻ ആ​യി​രു​ന്നു മ​ത്സ​രി​ച്ച​ത്. കോ​ൺ​ഗ്ര​സി​ലെ സി.​ജെ. കൃ​ഷ്ണ​നെ​തി​രെ 1978 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു കു​മാ​ര​ന്‍റെ വി​ജ​യം. 87-ലെ ​തോ​ൽ​വി​ക്ക് 2006-ൽ ​പ​ള്ളി​പ്രം ബാ​ല​ൻ ക​ണ​ക്കു​തീ​ർ​ത്തു. 34,939 വോ​ട്ടു​ക​ൾ​ക്കാ​ണ് ഡി​ഐ​സി​യി​ലെ പി. ​രാ​മ​ച​ന്ദ്ര​നെ ബാ​ല​ൻ ത​ക​ർ​ത്തെ​റി​ഞ്ഞ​ത്. മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭൂ​രി​പ​ക്ഷ​മാ​ണ്. 2011-ൽ ​ഇ. ച​ന്ദ്ര​ശേ​ഖ​ര​ൻ കോ​ൺ​ഗ്ര​സി​ലെ എം.​സി. ജോ​സി​നെ 12,178 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം 2,221 ആ​യി ചു​രു​ങ്ങി​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് 74,791ഉം ​യു​ഡി​എ​ഫ് 72,570ഉം ​ബി​ജെ​പി 20,046 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യ​ത്. എ​ന്നാ​ൽ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം 24,211 ആ​യി കു​തി​ച്ചു​ക​യ​റി. എ​ൽ​ഡി​എ​ഫ് 87,007ഉം ​യു​ഡി​എ​ഫ് 62,796ഉം ​ബി​ജെ​പി 23,827ഉം ​വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്.
സാ​ധ്യ​ത​ക​ൾ...
മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഇ​വി​ടെ മൂ​ന്നാ​മ​ങ്ക​ത്തി​ന് ഇ​റ​ങ്ങു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​ക​ഴി​ഞ്ഞു. ഏ​റെ​ക്കാ​ല​ത്തി​നു​ശേ​ഷം ജി​ല്ല​യ്ക്ക് ല​ഭി​ച്ച മ​ന്ത്രി​യാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ഭൂ​രി​പ​ക്ഷം ഇ​നി​യും വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഇ​ട​തു​നേ​തൃ​ത്വം. ച​ന്ദ്ര​ശേ​ഖ​ര​ൻ മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ലി​ന് ന​റു​ക്കു​വീ​ഴും. കോ​ൺ​ഗ്ര​സി​ന് ഇ​വി​ടെ അ​തി​ജീ​വ​ന​ത്തി​നാ​യു​ള്ള പോ​രാ​ട്ട​മാ​ണ്. കോ​ൺ​ഗ്ര​സി​ന് ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള മ​ല​യോ​ര​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള നേ​താ​വി​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് എ​ല്ലാ​യ്പ്പോ​ഴും ആ​വ​ശ്യ​മു​യ​ർ​ന്നെ​ങ്കി​ലും ഗ്രൂ​പ്പ്, സാ​മു​ദാ​യി​ക സ​മ​വാ​ക്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ൾ ഈ​യൊ​രാ​വ​ശ്യം ത​ള്ള​പ്പെ​ടു​ക​യാ​ണ് പ​തി​വ്. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ്കു​മാ​ർ, ഹ​രീ​ഷ് പി. ​നാ​യ​ർ, കെ.​കെ. നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. എ​ൻ​ഡി​എ​യ്ക്ക് വേ​ണ്ടി ബി​ഡി​ജെ​എ​സ് ആ​ണ് ക​ഴി​ഞ്ഞ​വ​ട്ടം ഇ​വി​ടെ മ​ത്സ​രി​ച്ച​ത്. ഇ​ത്ത​വ​ണ ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​റു​മാ​യ എം. ​ബ​ൽ​രാ​ജ് മ​ത്സ​രി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.