കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല പൊ​തു​ജ​നാ​രോ​ഗ്യ​ വി​ഭാ​ഗ​ത്തി​ന് അ​വാ​ര്‍​ഡ്
Monday, March 8, 2021 1:21 AM IST
പെ​രി​യ: അ​മേ​രി​ക്ക​യി​ലെ സ്റ്റാ​ന്‍​ഫോ​ര്‍​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി ന​ല്‍​കു​ന്ന ലോ​ക​ത്തെ ര​ണ്ടാ​മ​ത്തെ മി​ക​ച്ച സ​ര്‍​വ​ക​ലാ​ശാ​ലാ പൊ​തു​ജ​നാ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​നു​ള്ള അ​വാ​ര്‍​ഡി​ന് കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പൊ​തു​ജ​നാ​രോ​ഗ്യ​വി​ഭാ​ഗം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പൊ​തു​ജ​നാ​രോ​ഗ്യ​വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​കെ.​ആ​ര്‍. ത​ങ്ക​പ്പ​നാ​ണ് അ​വാ​ര്‍​ഡ് ല​ഭി​ക്കു​ക.
ഇ​ന്ത്യ​യി​ല്‍​നി​ന്നും 40 പൊ​തു​ജ​നാ​രോ​ഗ്യ വി​ദ​ഗ്ധ​രാ​ണ് അ​വാ​ര്‍​ഡ് പ​ട്ടി​ക​യി​ലു​ള്ള​ത്. ഡോ. ​ത​ങ്ക​പ്പ​ന്‍റെ​യും ഇ​തേ വി​ഭാ​ഗ​ത്തി​ല്‍ പ്ര​ഫ​സ​റാ​യ ഡോ. ​കെ. രാ​ധാ​കൃ​ഷ്ണ​ന്‍റെ​യും പേ​രു​ക​ള്‍ മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ല്‍​നി​ന്നും ഉ​ള്‍​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്ന് എം​ഡി​യും ഹാ​ര്‍​വാ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് എം​പി​എ​ച്ച് ബി​രു​ദ​വും നേ​ടി​യ ഡോ. ​ത​ങ്ക​പ്പ​ന്‍ തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര​യി​ലെ അ​ച്യു​ത​മേ​നോ​ന്‍ സെ​ന്‍റ​റി​ന്‍റെ ത​ല​വ​നാ​യി 20 വ​ര്‍​ഷം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ആ​ന​യ​റ സ്വ​ദേ​ശി​യാ​ണ്. കൊ​ല്ലം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റാ​യി വി​ര​മി​ച്ച ഡോ. ​പി.​ജെ. ലീ​ന​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ദേ​വി (കേ​ര​ള ഐ​ടി മി​ഷ​ൻ), ച​ന്ദ​ന്‍ (കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ര്‍).