കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ക​ർ​ശ​ന​മാ​ക്കു​ന്നു
Friday, April 9, 2021 12:34 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നം. മാ​സ്‌​ക്, സാ​മൂ​ഹി​ക അ​ക​ലം, കൂ​ട്ടം​ചേ​ര​ൽ എ​ന്നി​വ സം​ബ​ന്ധി​ച്ച നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്കും പോ​ലീ​സി​നും ക​ള​ക്ട​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു നി​ർ​ദേ​ശം ന​ൽ​കി. കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​നൊ​പ്പം പ​രി​ശോ​ധ​ന​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​നും ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ർ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ച രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​വ​ർ​ത്ത​ക​രും പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​രും അ​ട​ക്ക​മു​ള്ള​വ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യോ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.
45 വ​യ​സ് ക​ഴി​ഞ്ഞ മു​ഴു​വ​നാ​ളു​ക​ൾ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് ഊ​ർ​ജി​ത​മാ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബ​സ്‌​സ്റ്റാ​ൻ​ഡ്, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ന് പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കും.
ആ​രോ​ഗ്യ വ​കു​പ്പി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യി ഡി​എം​ഒ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​ന്നാം ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഏ​പ്രി​ൽ 13 ന​കം ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ജീ​വ​ന​ക്കാ​ർ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് വ​കു​പ്പ് മേ​ധാ​വി​ക​ൾ ഉ​റ​പ്പാ​ക്ക​ണം. സി​വി​ൽ സ്റ്റേ​ഷ​നു​ക​ളി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും. എ​ല്ലാ ജീ​വ​ന​ക്കാ​രും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.
പൊ​തു​ജ​ന​ങ്ങ​ൾ മാ​സ്‌​ക് ധ​രി​ക്കു​ന്നു​ണ്ടെ​ന്നും കൂ​ട്ടം​കൂ​ടു​ന്നി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കാ​ൻ സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കും. ജി​ല്ല​യി​ൽ തൃ​ക്ക​രി​പ്പൂ​ർ, ചെ​റു​വ​ത്തൂ​ർ, നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട്, അ​ജാ​നൂ​ർ, പ​ള്ളി​ക്ക​ര, ചെ​മ്മ​നാ​ട്, ചെ​ങ്ക​ള എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.
വി​വാ​ഹ​ങ്ങ​ൾ​ക്കും മ​റ്റു ച​ട​ങ്ങു​ക​ൾ​ക്കും കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. കു​ട്ടി​ക​ൾ കൂ​ട്ടം​കൂ​ടി ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​തി​നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ കൂ​ട്ടം ചേ​രു​ന്ന​തും വി​ല​ക്കി. ത​ട്ടു​ക​ട​ക​ളി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്ക​രു​ത്. പാ​ർ​സ​ൽ മാ​ത്രം വി​ത​ര​ണം ചെ​യ്യാം. ത​ട്ടു​ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ക​ട​ക​ളി​ലും മാ​സ്‌​കും കൈ​യു​റ​യും നി​ർ​ബ​ന്ധ​മാ​ക്കി.
ജി​ല്ല​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ട്ടും. വ്യാ​പാ​രി​ക​ൾ, ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു. എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ളേ​യും അ​ധ്യാ​പ​ക​രെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. ആ​രോ​ഗ്യ വ​കു​പ്പി​ൽ താ​ത്കാ​ലി​ക​മാ​യി ന​ഴ്സു​മാ​രെ നി​യ​മി​ക്കാ​നും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.