ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത് ക​ർ​ഷ​ക​രും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രും: വി​ജ​യ​ൻ കോ​ട്ട​യി​ൽ
Friday, April 9, 2021 12:34 AM IST
പരപ്പ: മാ​റി​യ സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക ചു​റ്റു​പാ​ടു​ക​ളി​ൽ ഏ​റ്റ​വു​മ​ധി​കം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത് ക​ർ​ഷ​ക​രും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​മാ​ണെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ​ര​പ്പ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ കോ​ട്ട​യി​ൽ പ​റ​ഞ്ഞു.
ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ഒ​രു മു​ന്ന​ണി​യും ത​ങ്ങ​ളു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഒ​രു വാ​ക്ക് പോ​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ താ​ങ്ങി നി​ർ​ത്തു​ന്ന നെ​ടും​തൂ​ണു​ക​ളാ​ണ് ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും. കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് മാ​ത്രം കു​ട പി​ടി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. കു​ത്ത​ക മു​ത​ലാ​ളി​മാ​രു​ടെ വാ​യ്പ എ​ഴു​തി​ത്ത​ള്ളു​മ്പോ​ൾ സാ​ധാ​ര​ണ​ക്കാ​രോ​ട് പി​ഴ​പ്പ​ലി​ശ കൂ​ടി വാ​ങ്ങു​ന്ന അ​നീ​തി​യാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് പ​ല​രും വ്യാ​പാ​രം നി​ർ​ത്തി. അ​വ​ർ​ക്ക് വേ​ണ്ടി മാ​ത്രം ഒ​രു പാ​ക്കേ​ജും സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.