മ​ല​യോ​ര​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ​ന്ത​യ​ങ്ങ​ൾ
Friday, April 9, 2021 12:35 AM IST
ആ​ല​ക്കോ​ട്: മ​ല​യോ​ര മേ​ഖ​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പ​ന്ത​യ​ങ്ങ​ൾ. ഇ​രി​ക്കൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ക​ടു​ത്ത മ​ത്സ​രം വ​ന്ന​തോ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്പോ​രു​ക​ളാ​ണ് പ​ന്ത​യ​ങ്ങ​ളി​ൽ ക​ലാ​ശി​ക്കു​ന്ന​ത്.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടി​ന് ജ​യി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ക്യാ​മ്പു​ക​ൾ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ക്കു​മ്പോ​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി യു​ഡി​എ​ഫ് കൈ​വ​ശം​വെ​ച്ച ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​മെ​ന്ന് ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് ക്യാ​മ്പു​ക​ൾ. ഇ​താ​ണ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ള്ള പ​ന്ത​യ​ങ്ങ​ളി​ൽ ക​ലാ​ശി​ക്കു​ന്ന​ത്.
1000 രൂ​പ മു​ത​ൽ ല​ക്ഷം വ​രെ പ​ന്ത​യ തു​ക മു​റു​കു​ക​യാ​ണ്. കൂ​ടാ​തെ മ​ദ്യം മു​ത​ൽ പ​ല​വി​ധ പ​ന്ത​യ​ങ്ങ​ളു​മു​ണ്ട്. പ​ന്ത​യ​ങ്ങ​ൾ മു​റു​കി​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​ൽ പ​ല​പ്പോ​ഴും ഇ​ത് എ​ത്തി​ച്ചേ​രാ​റു​ണ്ട്. ഫ​ല​പ്ര​ഖ്യാ​പ​നം വ​രാ​ൻ ഇ​നി​യും ആ​ഴ്ച​ക​ൾ കാ​ത്തി​രി​ക്ക​ണ​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ​ന്ത​യ​ങ്ങ​ൾ​ക്കും വാ​ക്പോ​രു​ക​ൾ​ക്കും ഇ​ത് കാ​ര​ണ​മാ​കും. കൂ​ടാ​തെ ഏ​തു മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന​ത് സം​ബ​ന്ധി​ച്ചും വാ​ശി​യേ​റി​യ പ​ന്ത​യ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.