അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ സം​രം​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് സാ​മ്പി​ൾ സ​ർ​വേ
Friday, April 9, 2021 12:35 AM IST
കാ​സ​ർ​ഗോ​ഡ്: അ​സം​ഘ​ടി​ത​മേ​ഖ​ല​യി​ലെ കാ​ർ​ഷി​കേ​ത​ര സം​രം​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ സാ​മ്പി​ൾ സ​ർ​വേ ന​ട​ത്തു​ന്നു.
സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി ഗാ​ർ​ഹി​ക സം​രം​ഭ​ങ്ങ​ളി​ൽ​നി​ന്നും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. സ​ർ​വേ​യി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ന​യ​രൂ​പീ​ക​ര​ണ​ങ്ങ​ൾ​ക്കും പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​നും ഉ​പ​യോ​ഗി​ക്കും. സം​രം​ഭ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും. സ​ർ​വേ 2022 മാ​ർ​ച്ച് വ​രെ തു​ട​രും. സ​ർ​വേ​യ്ക്കാ​യി സ​മീ​പി​ക്കു​ന്ന എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് ഡ​യ​റ​ക്ട​ർ എ​ഫ്. മു​ഹ​മ്മ​ദ് യാ​സി​ർ അ​ഭ്യ​ർ​ഥി​ച്ചു.