അ​ടു​ക്ക​ള​ക്ക​ണ്ട​ത്തെ ന​വീ​ക​രി​ച്ച തീ​ർ​ഥാ​ട​ന ദൈ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ​ക​ർ​മം നാ​ളെ
Friday, April 9, 2021 12:35 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​ബാ​റി​ന്‍റെ പാ​ദു​വ എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള അ​ടു​ക്ക​ള​ക്ക​ണ്ട​ത്തെ ന​വീ​ക​രി​ച്ച തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ​ക​ർ​മം നാ​ളെ വൈ​കു​ന്നേ​രം 3.45 ന് ​ത​ല​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​ളം​ബ​ര വാ​ഹ​ന ഘോ​ഷ​യാ​ത്ര വി​കാ​രി ഫാ. ​അ​ലോ​ഷ്യ​സ് പോ​ള​യ്ക്ക​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.