ര​ണ്ടു​പേ​ര്‍ ക​വ​ര്‍​ച്ചാ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ല്‍
Saturday, April 10, 2021 1:04 AM IST
മ​ഞ്ചേ​ശ്വ​രം: മ​ഞ്ചേ​ശ്വ​ര​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ണ്ടാ​യ വ്യാ​പ​ക​മാ​യ ക​വ​ര്‍​ച്ചാ കേ​സു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍. ക്രി​മി​ന​ല്‍ സം​ഘാം​ഗ​മാ​യ ഉ​പ്പ​ള​യി​ലെ റൗ​ഫ് (47), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഷൈ​ജു(38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​രു ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​ര്‍​ദി​ച്ച് മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചു​പ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഇ​രു​വ​രെ​യും നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു.
ര​ണ്ടു​മാ​സം മു​മ്പ് മ​ണി​മു​ണ്ട​യി​ലെ അ​ര്‍​ഷി​ദി​നെ ക​ട​യി​ല്‍ ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ക്കു​ക​യും ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും വ​ടി​വാ​ള്‍ വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ന്‍ ത​ല്ലി​ത്ത​ക​ര്‍​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ റൗ​ഫി​നെ​തി​രെ വ​ധ​ശ്ര​മ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. ഉ​പ്പ​ള പോ​സ്റ്റ് ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ലും ഇ​യാ​ള്‍ പ്ര​തി​യാ​ണ്.
ഷൈ​ജു​വി​നെ​തി​രേ ആ​ദൂ​ര്‍, ബ​ദി​യ​ടു​ക്ക, കു​മ്പ​ള, കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട്, കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി മു​പ്പ​തി​ലേ​റെ കേ​സു​ക​ളു​ണ്ട്. മാ​സ​ങ്ങ​ള്‍​ക്കു​മു​മ്പ് പ​ച്ച​മ്പ​ള​യി​ല്‍ ക​ട​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന ഷൈ​ജു​വി​ന്‍റെ ദൃ​ശ്യം സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. ര​ണ്ടു​ദി​വ​സം മു​മ്പ് ഇ​യാ​ള്‍ സീ​താം​ഗോ​ളി​യി​ല്‍ ഒ​രു ബേ​ക്ക​റി കു​ത്തി​ത്തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സി​നെ ക​ണ്ട് കൂ​ട്ടു​കാ​ര​നൊ​പ്പം ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ട്ട​താ​യി​രു​ന്നു.