വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​വ​ത്തൂ​ർ ചെ​ക്ക് പോ​സ്റ്റ് പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വ്
Saturday, April 10, 2021 1:04 AM IST
ചെ​റു​വ​ത്തൂ​ർ: 25 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​വ​ത്തൂ​രി​ലെ ആ​ർ​ടി​ഒ ചെ​ക്ക് പോ​സ്റ്റ് ഓ​ഫീ​സ് പൊ​ളി​ച്ചു​മാ​റ്റാ​ൻ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്. ഉ​ട​മ​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ഒ​രാ​ഴ്ച​ക്ക​കം പൊ​ളി​ച്ചു​മാ​റ്റാ​ൻ ഉ​ത്ത​ര​വാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ​ത് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റും ജീ​വ​ന​ക്കാ​രു​മാ​ണ്. മ​യ്യി​ച്ച​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചെ​ക്ക് പോ​സ്റ്റ് 1995 ലാ​ണ് ചെ​റു​ത്തൂ​ർ കൊ​വ്വ​ലി​ലേ​ക്ക് മാ​റ്റി​യ​ത്. ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കു​ന്നു​വെ​ന്ന പ​ര​ക്കെ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്. കു​ടൂ​സ് മു​റി​ക​ളി​ലാ​ണ് ഇ​ത്ര​യും നാ​ൾ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.
മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ, മൂ​ന്ന് അ​സി. വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ, മൂ​ന്ന് ഓ​ഫീ​സ് സ്റ്റാ​ഫ് അ​ട​ക്കം ഏ​ഴു​പേ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സി​ക്കാ​ൻ ക്വാ​ട്ടേ​ഴ്‌​സോ മ​റ്റു സൗ​ക​ര്യ​ങ്ങ​ളോ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. 2014 ൽ ​ദേ​ശീ​യ​പാ​ത വി​ക​സ​നം വ​ന്ന​തോ​ടെ ഉ​ട​മ​യാ​യ രാ​മ​കൃ​ഷ്ണ​ൻ കെ​ട്ടി​ടം ഒ​ഴി​യാ​ൻ ആ​ർ​ടി​ഒ​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് പ​ട​ന്ന​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ഒ​രു സ്ഥ​ലം ക​ണ്ടു​വെ​ച്ചി​രു​ന്നു. എ​ന്നാ​ൽ പൗ​ര​സ​മി​തി​യു​ടെ സ​മ​ര​വും ഹൈ​ക്കോ​ട​തി​യു​ടെ സ്‌​റ്റേ​യും കാ​ര​ണം വാ​ട​ക​കെ​ട്ടി​ട​ത്തി​ൽ ത​ന്നെ ചെ​ക്ക് പോ​സ്റ്റ് പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ന്ന​ത്തെ ആ​ർ​ടി​ഒ​യു​ടെ അ​നു​ഭാ​വ​പൂ​ർ​വ​മാ​യ പെ​രു​മാ​റ്റം കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ഉ​ട​മ​ത​ന്നെ ചെ​ക്ക് പോ​സ്റ്റി​നാ​യി മ​റ്റൊ​രു കെ​ട്ടി​ടം പ​ണി​ത് ന​ൽ​കി​യി​രു​ന്നു. 2014 ൽ ​അ​തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​ന്ന​ത്തെ ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് ആ​ണ് നി​ർ​വ​ഹി​ച്ച​ത്. അ​ന്നു​ത​ന്നെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ ആ ​കെ​ട്ടി​ട​ത്തി​ന് സ​മീ​പം ചെ​ക്ക് പോ​സ്റ്റ് സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല.
ഏ​റെ കെ​ട്ടി​ട​ങ്ങ​ളും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടാ​ൻ പ​റ്റാ​ത്ത സ്ഥ​ല​ത്താ​ണ് ചെ​ക്ക് പോ​സ്റ്റ് പ​ണി​യേ​ണ്ട​ത്. ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​മെ​ന്ന സൂ​ച​ന​യെ​ത്തു​ട​ർ​ന്ന് പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ ത​ന്നെ തു​ട​രേ​ണ്ടി​വ​ന്നു. ആ​റു​മാ​സം മു​മ്പ് ദേ​ശീ​യ​പാ​ത​യ്ക്ക് സ്ഥ​ല​വും കെ​ട്ടി​ട​വും വി​ട്ടു​കൊ​ടു​ക്കാ​ൻ ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ് ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഉ​ട​മ ആ​ർ​ടി​ഒ​ക്ക് കെ​ട്ടി​ടം ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ക​ത്ത​യ​ച്ചി​രു​ന്നു. ഒ​രു​മാ​സം മു​മ്പു വ​രെ​യും ഒ​രു​മ​റു​പ​ടി​യും ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ല്ലെ​ന്ന് കെ​ട്ടി​ട ഉ​ട​മ രാ​മ​കൃ​ഷ്ണ​ൻ പ​റ​യു​ന്നു.
കെ​ട്ടി​ടം പൊ​ളി​ച്ചാ​ൽ മാ​ത്ര​മേ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്ത​തി​ന്‍റെ ഫ​ണ്ട് ന​ൽ​കു​ക​യു​ള്ളൂ. ഈ ​വ്യ​വ​സ്ഥ ഉ​ട​മ​യാ​യ രാ​മ​കൃ​ഷ്ണ​നെ അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി അ​റി​യി​ച്ചി​രു​ന്നു. ഗ​താ​ഗ​ത വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ത്തു​ട​ർ​ന്ന് രാ​മ​കൃ​ഷ്ണ​ൻ ജി​ല്ലാ ക​ള​ക്ട​റെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് കെ​ട്ടി​ടം ഒ​രാ​ഴ്ച​ക്ക​കം പൊ​ളി​ച്ചു​മാ​റ്റാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​തേ​സ​മ​യം കെ​ട്ടി​ടം ഒ​ഴി​യ​ണ​മെ​ങ്കി​ൽ പ​ക​രം സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​തി​ന് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്നും ആ​ർ​ടി​ഒ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ത് ല​ഭി​ക്കാ​ൻ സ​മ​യം എ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കെ​ട്ടി​ടം ഒ​ഴി​യേ​ണ്ട തീ​രു​മാ​നം വൈ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​വു​ക​യാ​ണെ​ങ്കി​ൽ ചെ​ക്ക് പോ​സ്റ്റ് ഓ​ഫീ​സ് അ​ധി​കൃ​ത​ർ​ക്ക് ഒ​ഴി​ഞ്ഞു​കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് വി​വ​രം.