ക​ള്ള​കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മം: യു​ഡി​എ​ഫ്
Saturday, April 10, 2021 1:04 AM IST
പ​ള്ളി​ക്ക​ര: കൂ​ത്തു​പ​റ​മ്പി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ മ​ൻ​സൂ​റി​നെ ബോം​ബെ​റി​ഞ്ഞ് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ സി​പി​എം ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ക​ട​നം ന​ട​ത്തി​യ പ​ള്ളി​ക്ക​ര പ​ള്ളി​പ്പു​ഴ, തൊ​ട്ടി പ്ര​ദേ​ത്തെ നി​ര​പ​രാ​ധി​ക​ളാ​യ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി പോ​ലീ​സ് കേ​സ് എ​ടു​ത്ത​തി​ൽ പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് യു​ഡി​ഫ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കൂ​ട്ട​ക്ക​നി​യി​ലും മു​ക്കൂ​ടും ബൂ​ത്ത് കൈ​യേ​റി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്നു. ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി നി​ര​പ​രാ​ധി​ക​ളാ​യ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ മ​നോ​വീ​ര്യം ഇ​ല്ലാ​താ​ക്കാ​നു​ള്ള സി​പി​എം ശ്ര​മ​ത്തെ ശ​ക്ത​മാ​യി നേ​രി​ടാ​ൻ പ​ഞ്ചാ​യ​ത്ത് യു​ഡി​ഫ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ക​ള്ള​ക്കേ​സെ​ടു​ത്ത ന​ട​പ​ടി​ക്കെ​തി​രേ മേ​ല​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.