"ഞ​ങ്ങ​ൾ​ക്ക് വേ​ണ്ട​ത് ആ​ന​മ​തി​ൽ'
Monday, April 12, 2021 1:08 AM IST
കേ​ള​കം: തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞു. ജ​യി​ക്കു​ന്ന​വ​രോ​ട് മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഒ​ന്നേ ചോ​ദി​ക്കാ​നു​ള്ളൂ...​ആ​ന പ്ര​തി​രോ​ധ​മ​തി​ൽ നി​ർ​മാ​ണം തു​ട​രു​മോ ? കേ​ള​കം, കൊ​ട്ടി​യൂ​ർ, ക​ണി​ച്ചാ​ർ, മു​ഴ​ക്കു​ന്ന് തു​ട​ങ്ങി മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന പ്ര​ശ്ന​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു​ള്ള പ്ര​ധാ​ന പ​രി​ഹാ​രം ആ​ന പ്ര​തി​രോ​ധ മ​തി​ലാ​ണ്.
നി​ല​വി​ൽ അ​ട​യ്ക്കാ​ത്തോ​ട് ക​രി​യം​കാ​പ്പി​ലി​ൽ നി​ർ​മാ​ണം അ​വ​സാ​നി​പ്പി​ച്ച ആ​ന പ്ര​തി​രോ​ധ​മ​തി​ൽ രാ​മ​ച്ചി​യി​ലേ​ക്കും ശാ​ന്തി​ഗി​രി​യി​ലേ​ക്കും തു​ട​ർ​ന്ന് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലേ​ക്കും നീ​ട്ടു​മോ​യെ​ന്ന ഉ​റ​പ്പാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​ധാ​ന​ചോ​ദ്യം. വ​ള​യം​ചാ​ൽ മു​ത​ൽ - ക​രി​യം കാ​പ്പ് വ​രെ നി​ർ​മി​ച്ച ആ​ന പ്ര​തി​രോ​ധ​മ​തി​ൽ ഫ​ല​പ്ര​ദ​മാ​ണ്. ഒ​രി​ക്ക​ൽ മാ​ത്ര​മാ​ണ് ആ​ന​മ​തി​ൽ ക​ട​ന്ന​ത്. അ​തും പു​ഴ​യു​ടെ അ​രി​കി​ൽ രൂ​പ​പ്പെ​ട്ട മ​ൺ​ത്തി​ട്ട​യി​ൽ ച​വി​ട്ടി ക​ട​ക്കു​ക​യാ​യി​രു​ന്നു.
40 സെ​ന്‍റി​മീ​റ്റ​ർ അ​ടി​ത്ത​റ​യി​ൽ ഒ​രു മീ​റ്റ​ർ 80 സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ര​മു​ള്ള മ​തി​ൽ പി​ര​മി​ഡ് ആ​കൃ​തി​യി​ലാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മു​ക​ളി​ൽ 40 സെ​ന്‍റി​മീ​റ്റ​ർ ഘ​ന​ത്തി​ൽ കോ​ൺ​ക്രീ​റ്റ് ബീ​മും ന​ല്കി​യി​രി​ക്കു​ന്നു. ഇ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് ആ​ന​ക്ക് ഇ​ത് ത​ക​ർ​ക്കാ​നോ മ​റി​ക​ട​ക്കാ​നോ ക​ഴി​യാ​ത്ത​ത്. 10 കി​ലോ​മീ​റ്റ​ർ ദൂ​രം 13 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​ത്. എ​സ്റ്റി​മേ​റ്റ് തു​ക​യി​ലും ര​ണ്ടു കോ​ടി രൂ​പ കു​റ​വ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യ​തി​നാ​ൽ ക​രി​യം​കാ​പ്പ് മു​ത​ൽ തു​ട​ർ​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൂ​രം കൂ​ടി ആ​ന​മ​തി​ൽ നി​ർ​മി​ച്ചു ന​ല്കി ക​രാ​റു​കാ​ർ.
ഫ​ല​ത്തി​ൽ 13 കോ​ടി രൂ​പ​യ്ക്ക് 12 കി​ലോ​മീ​റ്റ​ർ ആ​ന പ്ര​തി​രോ​ധ മ​തി​ൽ പൂ​ർ​ത്തി​യാ​യി. സ​മാ​ന രീ​തി​യി​ലു​ള്ള മ​തി​ൽ ത​ങ്ങ​ൾ​ക്കും നി​ർ​മി​ച്ചു ന​ല്കു​മോ എ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ജ​യി​ച്ചു​വ​രു​ന്ന​വ​രോ​ട് ചോ​ദി​ക്കു​ന്ന​ത്.