പ​രീ​ക്ഷ​യെ​ഴു​തു​ന്ന കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണം: എ​എ​ച്ച്എ​സ്ടി​എ
Friday, April 16, 2021 12:24 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി-​പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ എ​ഴു​തു​ന്ന കു​ട്ടി​ക​ളു​ടേ​യും അ​വ ന​ട​ത്തു​ന്ന അ​ധ്യാ​പ​ക​രു​ടേ​യും സു​ര​ക്ഷ ഒ​രു​ക്കേ​ണ്ട പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നാ​ണെ​ന്ന​തി​നാ​ൽ അ​തി​നു​വേ​ണ്ട ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​എ​ച്ച്എ​സ്ടി​എ) ആ​വ​ശ്യ​പ്പെ​ട്ടു.
തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പ് മാ​ർ​ച്ചി​ൽ​ത്ത​ന്നെ പൊ​തു പ​രീ​ക്ഷ​ക​ളാ​യ എ​സ്എ​സ്എ​ൽ​സി​യും പ്ല​സ്ടു പ​രീ​ക്ഷ​യും ന​ട​ത്തി​ത്തീ​ർ​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ അ​വ മാ​റ്റി​വെ​ച്ച് ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്നും സ​ർ​ക്കാ​രി​ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യി​ല്ല. ചി​ല ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​ക​ളു​ടെ മാ​ത്രം അ​ഭി​പ്രാ​യ​ത്തി​ന​നു​സ​രി​ച്ചാ​ണ് മാ​ർ​ച്ച് 17 മു​ത​ൽ തു​ട​ങ്ങാ​ൻ ക​ഴി​യു​മാ​യി​രു​ന്ന പൊ​തു​പ​രീ​ക്ഷ​ക​ൾ മാ​റ്റി​യ​ത്.
ഇ​പ്പോ​ൾ വീ​ണ്ടും കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​ണ് സ്കൂ​ളു​ക​ളി​ൽ എ​ത്തു​ന്ന​ത്. സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പ​ര്യാ​പ്ത​മാ​യ രീ​തി​യി​ൽ ഇ​ല്ല എ​ന്ന വ്യാ​പ​ക​മാ​യ പ​രാ​തി ഉ​യ​രു​ന്നു​ണ്ട്. ഈ ​അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് എ​എ​ച്ച്എ​സ്ടി​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജി തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.