കോ​ഴി​ക്കൂ​ട്ടി​ല്‍​നി​ന്ന് ഒ​മ്പ​ത​ര കി​ലോ​ഗ്രാം ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു; പ്ര​തി പി​ടി​യി​ല്‍
Friday, April 16, 2021 12:27 AM IST
കാ​സ​ര്‍​ഗോ​ഡ്: വീ​ട്ടു​പ​റ​മ്പി​ലെ കോ​ഴി​ക്കൂ​ട്ടി​ല്‍ സൂ​ക്ഷി​ച്ചു​വ​ച്ചി​രു​ന്ന ഒ​മ്പ​ത​ര കി​ലോ​ഗ്രാം ക​ഞ്ചാ​വ് എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ടു​ത്തു. വീ​ട്ടു​ട​മ മ​ധൂ​ര്‍ ചെ​ട്ടും​കു​ഴി താ​യ​ലി​ലെ അ​ബ്ദു​ൾ റ​ഹ്‌​മാ(48)​നെ അ​റ​സ്റ്റ് ചെ​യ്തു. ഏ​താ​നും ദി​വ​സം മു​മ്പ് കാ​സ​ര്‍​ഗോ​ഡു​നി​ന്നു​ള്ള ര​ണ്ടു​പേ​ര്‍ 13 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി വ​ട​ക​ര​യി​ല്‍ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് അ​ബ്ദു​ല്‍ റ​ഹ്‌​മാ​നെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ച​ത്.
ഇ​യാ​ള്‍ നേ​ര​ത്തെ​യും മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​രു​ന്നു. ആ​ന്ധ്ര​യി​ല്‍​നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ച്ച് കേ​ര​ള​ത്തി​ല്‍ ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് എ​ക്‌​സൈ​സ് സം​ഘം പ​റ​ഞ്ഞു. എ​ക്‌​സൈ​സ് സി​ഐ ജോ​യ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ സി.​കെ.​വി. സു​രേ​ഷ്, സി.​ഇ.​ഒ. നൗ​ഷാ​ദ്, സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ രാ​ജ​ന്‍, ബി​ജോ​യ്, സു​ധീ​ന്ദ്ര​ന്‍, മോ​ഹ​ന​കു​മാ​ര്‍, ക​ബീ​ര്‍, മെ​യ്‌​മോ​ള്‍ ജോ​ണ്‍ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.