ഇ​ടി​മി​ന്ന​ലേ​റ്റ് പ​ശു ച​ത്തു
Saturday, April 17, 2021 1:10 AM IST
മാ​ലോം: മ​ല​യോ​ര​ത്ത് ഇ​ടി​മി​ന്ന​ലി​ലും കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​യ വേ​ന​ൽ മ​ഴ​യ്ക്കി​ടെ ഇ​ടി​മി​ന്ന​ലേ​റ്റ് മാ​ലോം പു​ഞ്ച​യി​ൽ എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ പ​ശു ച​ത്തു. ക്ഷീ​ര​ക​ർ​ഷ​ക​നാ​യ വ​ലി​യ​പു​ഞ്ച​യി​ലെ മു​തു​കാ​ട്ടി​ൽ ജോ​ർ​ജ് ജോ​സ​ഫി​ന്‍റെ പ​ശു​വാ​ണ് ച​ത്ത​ത്. തൊ​ഴു​ത്തി​ലെ മ​റ്റു പ​ശു​ക്ക​ൾ​ക്ക് ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല.
ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ അ​ല​ക്സ് നെ​ടി​യ​കാ​ല എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ചു​ള്ളി പ​ള്ളി​യു​ടെ സ​മീ​പ​ത്തെ വെ​ള്ള വ​ള്ളി ലൂ​ക്കോ​സി​ന്‍റെ ഒ​ന്ന​ര വ​യ​സു​ള്ള പ​ശു​ക്കി​ടാ​വും ഇ​ടി​മി​ന്ന​ലേ​റ്റ് ച​ത്തു.
തൊ​ഴു​ത്തി​നോ​ട് ചേ​ർ​ന്ന ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റും ഇ​ടി​മി​ന്ന​ലി​ൽ ത​ക​ർ​ന്നു. ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് ഈ ​പ്ര​ദേ​ശ​ത്തും വേ​ന​ൽ​മ​ഴ​യി​ൽ ഉ​ണ്ടാ​യ​ത്. കാ​റ്റി​ൽ റ​ബ​ർ മ​രം വീ​ണ് ചീ​ർ​ക്ക​യം-​പു​ങ്ങം​ചാ​ൽ റോ​ഡി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.