പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ത്തെ ചൊ​ല്ലി കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ളം
Saturday, April 17, 2021 1:10 AM IST
ക​ണ്ണൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള കു​ടും​ബ​ശ്രീ സം​രം​ഭ​മാ​യ ക​ഫേ​ശ്രീ​യി​ൽ കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ റെ​യ്ഡ് ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​മു​ന്ന​യി​ച്ച ആ​രോ​പ​ണ​ത്തെ ചൊ​ല്ലി ഇ​ന്ന​ലെ ന​ട​ന്ന കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ബ​ഹ​ളം.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ക​ഫേ​ശ്രീ​യി​ൽ കോ​ര്‍​പ​റേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ റെ​യ്ഡ് ന​ട​ത്തി​യ​തു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണെ​ന്നും ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളെ പോ​ലും അ​റി​യി​ക്കാ​തെ​യാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​തെ​ന്നും ഇ​ട​തു​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍ കെ.​സു​ക​ന്യ​യാ​ണ് ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. എ​ന്നാ​ല്‍ ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ആ​രോ​പ​ണ​ത്തെ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു. മാ​ർ​ച്ച് 20നാ​ണ് കോ​ര്‍​പ​റേ​ഷ​നി​ലെ ഏ​ഴോ​ളം ഹോ​ട്ട​ലു​ക​ളി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ എ.​കെ. ദാ​മോ​ദ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്. രാ​വി​ലെ 6.50ന് ​തെ​ക്കീ​ബ​സാ​റി​ലു​ള്ള ഹോ​ട്ട​ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ക​ഫേ​ശ്രീ​യി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. ഇ​വി​ടെ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ല്‍ അ​തു വ​ലി​യ വാ​ര്‍​ത്ത​യാ​ക്കി മാ​റ്റാ​തെ പി​ഴ​യ​ട​യ്ക്കാ​ന്‍ മാ​ത്ര​മാ​ണ് ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ നി​ര്‍​ദേ​ശി​ച്ച​ത്. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യെ ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ പി​റ്റേ​ദി​വ​സം ക​ഫേ​ശ്രീ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രാ​യ മൂ​ന്നു​പേ​ര്‍ ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നു പ​റ​ഞ്ഞ് പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കു​ക​ക​യാ​ണു​ണ്ടാ​യ​ത്. കോ​ര്‍​പ​റേ​ഷ​നി​ല്‍ മാ​പ്പ​പേ​ക്ഷ​യു​മാ​യി എ​ത്തി​യ മ​റ്റ് കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രോ​ട് ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​സ് ന​ല്‍​കി​യെ​തെ​ന്നാ​ണു പ​റ​ഞ്ഞ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​യ്ക്കു പി​ന്നി​ല്‍ രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണെ​ന്ന ആ​രോ​പ​ണം കെ.​സു​ക​ന്യ ഉ​ന്ന​യി​ച്ച​ത്. കോ​ര്‍​പ​റേ​ഷ​നു​വേ​ണ്ടി ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര​നെ ഇ​ത്ത​ര​ത്തി​ല്‍ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തു​ന്ന പ​രാ​തി ഉ​യ​ര്‍​ത്തു​മ്പോ​ള്‍ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്ന് ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി മേ​യ​ര്‍ ടി.​ഒ.​മോ​ഹ​ന​ന്‍ പ​റ​ഞ്ഞു.
പോ​ലീ​സി​ല്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ മു​ക​ളി​ല്‍​നി​ന്നു​ള്ള നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന ന​ട​ത്തി​യ മ​റ്റു ഹോ​ട്ട​ലു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കൊ​ന്നും പ​രാ​തി​യി​ല്ല. കു​ടും​ബ​ശ്രീ ഹോ​ട്ട​ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ള്‍ മാ​ത്രം പ​ക​പോ​ക്ക​ലാ​ണെ​ന്ന് എ​ങ്ങ​നെ​യാ​ണു പ​റ​യു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​ത്തി​ന്‍റെ​യും കേ​സി​ന്‍റെ​യും പേ​രി​ല്‍ ജീ​വ​ന​ക്കാ​ര​ന് മാ​ന​സി​ക പ്ര​യാ​സ​വും മാ​ന​ഹാ​നി​യും ഉ​ണ്ടാ​യി.
ഇ​ത്ത​ര​ത്തി​ല്‍ ഒ​രു പ​രാ​തി ന​ല്‍​കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേ​രി​പ്പി​ക്കാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു. ഇ​നി ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ മാ​സി​ക​മാ​യി ത​ള​ര്‍​ത്തു​ന്ന കാ​ര്യം ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്നും ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് പ​റ​ഞ്ഞു. അ​തേ​സ​മ​യം ത​ന്‍റെ സ​ര്‍​വീ​സി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു മെം​ബ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് മേ​യ​ര്‍ ചോ​ദി​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ എ.​കെ. ദാ​മോ​ദ​ര​ന്‍ വ്യ​ക്ത​മാ​ക്കി. ലൈ​സ​ന്‍​സ് പോ​ലും ഇ​ല്ലാ​തെ​യാ​ണ് കു​ടും​ബ​ശ്രീ ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കേ​ണ്ട സ്ഥാ​ന​ത്ത് ഒ​രു മാ​പ്പ​പേ​ക്ഷ​യി​ല്‍ തീ​ര്‍​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ പ​രാ​തി മാ​ന​സി​ക​മാ​യി ത​ന്നെ ത​ള​ര്‍​ത്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​ന്ന​ലെ ന​ട​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ 18 അ​ജ​ൻ​ഡ​ക​ളാ​ണ് ച​ര്‍​ച്ച ചെ​യ്ത​ത്. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മാ​ര്‍​ട്ടി​ൻ ജോ​ര്‍​ജ്, പി.​ഇ​ന്ദി​ര, ടി.​ര​വീ​ന്ദ്ര​ന്‍, എ​ൻ.​സു​ക​ന്യ, പി.​കെ. രാ​ഗേ​ഷ്, മു​സ്‌​ലി​ഹ് മ​ഠ​ത്തി​ല്‍, സ​യ്യി​ദ് സി​യാ​ദ് ത​ങ്ങ​ള്‍, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, കെ.​എം. സാ​ബി​റ, എ​സ്. ഷ​ഹീ​ദ, ഷാ​ഹി​ന മൊ​യ്തീ​ൻ, ഷ​മീ​മ ടീ​ച്ച​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.