ബ​ളാം​തോ​ട്, ചാ​മു​ണ്ഡി​ക്കു​ന്ന് സ്കൂ​ളു​ക​ളെ സി​എ​ഫ്എ​ല്‍​ടി​സി​ക​ളാ​ക്കി മാ​റ്റും
Saturday, April 17, 2021 1:12 AM IST
രാ​ജ​പു​രം: കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് ജാ​ഗ്ര​താ സ​മി​തി യോ​ഗം ചേ​ർ​ന്നു. 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.
ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ തൊ​ഴി​ലെ​ടു​ക്കു​ന്ന മു​ഴു​വ​ന്‍ ആ​ളു​ക​ളെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ സം​സ്ഥാ​ന​മൊ​ന്നാ​കെ വ​ര്‍​ധ​ന​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ളാം​തോ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, ചാ​മു​ണ്ഡി​ക്കു​ന്ന് ഗ​വ. ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വ സി​എ​ഫ്എ​ല്‍​ടി​സി​ക​ളാ​യി മാ​റ്റാ​നും തീ​രു​മാ​നി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ആ​ള്‍​കൂ​ട്ടം ത​ട​യാ​നും ജ​ന​കീ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​മാ​യി മൈ​ക്ക് പ്ര​ചാ​ര​ണം ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി.
വാ​ര്‍​ഡ് ജാ​ഗ്ര​താ സ​മി​തി​ക​ള്‍ 20 ന​കം വി​ളി​ച്ച് ചേ​ര്‍​ക്കാ​നും പോ​ലീ​സ്, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​പ്രി​യ ശി​വ​ദാ​സ്, ല​ത അ​ര​വി​ന്ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ന്‍. വി​ന്‍​സ​ന്‍റ്, സി.​ആ​ര്‍. ബി​ജു, പാ​ണ​ത്തൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് ആ​സി​ഫ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, ഡോ. ​മു​ഹ​മ്മ​ദ് ആ​സി​ഫ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നും കു​ത്തി​വ​യ്പി​ൽ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ളി​ല്ലെ​ന്നും ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ള്‍ കു​ത്തി​വ​യ്പ്പെ​ടു​ത്തു.