ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മ​നു​ഷ്യ​ത്വ​ത്തി​ന് നി​ര​ക്കാ​ത്ത​ത്: മ​ര്‍​ച്ച​ന്‍റ്സ് അ​സോ.
Monday, April 19, 2021 12:19 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ജ​ന​ങ്ങ​ളു​ടെ മേ​ല്‍ മ​നു​ഷ്യ​ത്വ​ത്തി​ന് നി​ര​ക്കാ​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് കാ​സ​ര്‍​ഗോ​ഡ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ അ​ടി​യ​ന്ത​ര സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ജി​ല്ല​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളു​ടെ നാ​ലി​ര​ട്ടി​യും അ​തി​ല​ധി​ക​വും കേ​സു​ക​ള്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍ ഉ​ണ്ട്. അ​വി​ടെ​യൊ​ന്നും കോ​വി​ഡ് പ​രി​ശോ​ധ​നാ ചെ​ക്ക്‌​പോ​സ്റ്റു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ത​ട​സ​പ്പെ​ടു​ത്തി​യ​താ​യി കാ​ണു​ന്നി​ല്ല.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് വ്യാ​പാ​രം ന​ട​ത്താ​ന്‍ വ്യാ​പാ​രി​ക​ള്‍ ത​യാ​റാ​ണ്. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ സം​സ്ഥാ​ന​ത​ല കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ന​ട​പ്പി​ല്‍ വ​രു​ത്താ​ന്‍ മു​ന്‍​കാ​ല​ങ്ങ​ളി​ലെ​ന്ന​പോ​ലെ തു​ട​ര്‍​ന്നും വ്യാ​പാ​രി​ക​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പ് ന​ല്‍​കു​ന്നു.
വ്യാ​പാ​ര മേ​ഖ​ല​യെ ത​ക​ര്‍​ക്കാ​നു​ള്ള ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​ന​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ലെ ഉ​ന്ന​ത അ​ധി​കാ​രി​ക​ള്‍ ഒ​ത്തു​കൂ​ടി ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​വും വ്യാ​പാ​ര മേ​ഖ​ല​യെ പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ങ്കി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്ക് നി​സ​ഹ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്നും ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ക​ട​ക​ളും അ​നി​ശ്ചി​ത​കാ​ല​ത്തേ​യ്ക്ക് അ​ട​ച്ചി​ടാ​ന്‍ വ്യാ​പാ​രി​ക​ള്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
പ്ര​സി​ഡ​ന്‍റ് എ.​കെ. മൊ​യ്തീ​ന്‍​കു​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ.​എ. അ​സീ​സ്, ജി​ല്ലാ ട്ര​ഷ​റ​ര്‍ മാ​ഹി​ന്‍ കോ​ളി​ക്ക​ര, ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​എ​സ്. ശ​ശി​ധ​ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഹാ​രി​സ്, ന​ഹിം അ​ങ്കോ​ല, സെ​ക്ര​ട്ട​റി ടി.​എ. ജ​ലീ​ല്‍, സം​സ്ഥാ​ന കൗ​ണ്‍​സി​ല​ര്‍ അ​ഷ്‌​റ​ഫ് സു​ല്‍​സ​ണ്‍, മു​നീ​ര്‍ ബി​സ്മി​ല്ല, റ​ഹൂ​ഫ് പ​ള്ളി​ക്കാ​ല്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി മു​നീ​ര്‍ അ​ടു​ക്ക​ത്ത്ബ​യ​ല്‍ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ദി​നേ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.
ജി​ല്ലാ ക​ള​ക്ട​ർ
സ​ർ സി​പി​യു​ടെ
അ​വ​താ​രം: മു​സ്‌​ലിം ലീ​ഗ്
കാ​സ​ർ​ഗോ​ഡ്: സ​ർ സി​പി​യു​ടെ അ​വ​താ​ര​മാ​ണ് ജി​ല്ലാ ക​ള​ക്ട​റെ​ന്ന് മു​സ്‌​ലിം ലീ​ഗ് കാ​സ​ർ​ഗോ​ഡ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. അ​ധി​കാ​ര​വും അ​ഹ​ങ്കാ​ര​വും ത​ല​ക്ക് പി​ടി​ച്ച​തോ​ടെ ജ​ന​ങ്ങ​ളെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ​യും മ​റ​ന്ന നി​ല​യി​ലാ​ണ് ക​ള​ക്ട​റെ​ടു​ക്കു​ന്ന പ​ല തീ​രു​മാ​ന​ങ്ങ​ളും. ജി​ല്ല​യി​ലേ​ക്ക് സ്പെ​ഷ​ൽ ഓ​ഫീ​സ​റെ നി​യ​മി​ച്ച് കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​ക്രി​യ​യ്ക്ക് മെ​ച്ച​പ്പെ​ട്ട സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ഥി​ച്ചു.​പ്ര​സി​ഡ​ന്‍റ് എ.​എം. ക​ട​വ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
മു​ഖ്യ​മ​ന്ത്രി​ക്ക്
പ​രാ​തി ന​ൽ​കും:
അ​ഹ​മ്മ​ദ് ഷെ​രീ​ഫ്
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത​ട​ക്ക​മു​ള്ള വ്യാ​പാ​രി​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ്. ക​ഴി​ഞ്ഞ​വ​ർ​ഷം റം​സാ​ൻ കാ​ല​ത്ത് ലോ​ക്ക്ഡൗ​ൺ മൂ​ലം വ​ലി​യ ന​ഷ്ട​മാ​ണ് വ്യാ​പാ​ക​ൾ​ക്കു​ണ്ടാ​യ​ത്. ഈ ​റം​സാ​ൻ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് വ്യാ​പാ​രി​ക​ൾ ക​ണ്ട​ത്. ജി​ല്ല​യി​ൽ 30,000 ത്തി​ലേ​റെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ണ്ട്. അ​തി​ൽ പ​കു​തി​യ​ല​ധി​ക​വും പ്ര​ധാ​ന ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണു​ള്ള​ത്. രാ​ത്രി ഒ​ന്പ​തോ​ടെ ക​ട​ക​ൾ അ​ട​യ്ക്ക​ണ​മെ​ന്ന തീ​രു​മാ​ന​വും വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന​താ​ണ്. റം​സാ​നി​ൽ പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞാ​ണ് പ​ല​രും ക​ട​യെ ആ​ശ്ര​യി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം രാ​ത്രി 11 വ​രെ നീ​ട്ട​ണം. നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി​യാ​ൽ വ്യാ​പാ​ര​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നും ഇ​ത് ക​ച്ച​വ​ട​ക്കാ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​യ്ക്ക് ന​യി​ച്ചേ​ക്കു​മെ​ന്നും ഷെ​രീ​ഫ് പ​റ​ഞ്ഞു.