വെ​ള്ളൂ​ട സോ​ളാ​ർ പാ​ർ​ക്കി​ൽ തീ​പി​ടി​ത്തം
Monday, April 19, 2021 12:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ടി​ക്കൈ വെ​ള്ളൂ​ട സോ​ളാ​ർ പാ​ർ​ക്കി​ൽ തീ​പി​ടി​ത്തം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഒാ​ടെ കാ​രാ​ക്കോ​ട് പ​ള്ളം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം സ്ക്രാ​പ്പ് സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്നി​ട​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
കേ​ബി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ത്തി​ന​ശി​ച്ചു. സോ​ളാ​ർ പ്ലാ​ന്‍റി​ൽ നി​ന്നും 50 മീ​റ്റ​ർ അ​ക​ലെ​യാ​യി ഡി ​ബ്ലോ​ക്കി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​തി​നാ​ൽ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ തീ​പി​ടി​ത്തം ബാ​ധി​ച്ചി​ല്ല.
സ്ഥ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന 11 കെ​വി ഇ​ല​ക്ട്രി​ക്ക് ലൈ​ൻ ത​മ്മി​ലു​ര​സി​യാ​കാം തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് സൂ​ച​ന. കാ​ഞ്ഞ​ങ്ങാ​ട് നി​ന്നും ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. നാ​ശ​ന​ഷ്ടം എ​ത്ര​യാ​ണെ​ന്ന് ഇ​തു​വ​രെ ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ലെ​ന്ന് സി​ഇ​ഒ അ​ഗ​സ്റ്റി​ൻ തോ​മ​സ് പ​റ​ഞ്ഞു.