മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ് അ​വ​സാ​ന തീ​യ​തി മാ​റ്റ​ണം: കെ​പി​സി​ടി​എ
Monday, April 19, 2021 12:19 AM IST
രാ​ജ​പു​രം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​പ്പോ​ൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ് അ​വ​സാ​ന തീ​യ​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് എ​ങ്കി​ലും മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് മേ​ഖ​ല-​ജി​ല്ലാ നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ സ്വീ​ക​രി​ച്ച പ​ല അ​ധ്യാ​പ​ക​രും കോ​വി​ഡ് ബാ​ധി​ത​രോ സ​മ്പ​ർ​ക്ക​മു​ള്ള​വ​രോ ആ​യ​തി​നാ​ൽ ആ​ശ​ങ്കാ​കു​ല​രാ​ണ്. ഏ​പ്രി​ൽ 30 ന് ​ക്യാ​മ്പ് അ​വ​സാ​നി​ക്കു​മെ​ന്ന് പ​രീ​ക്ഷാ വി​ഭാ​ഗം നേ​ര​ത്തെ ന​ൽ​കി​യ അ​റി​യി​പ്പ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും പു​തി​യ തീ​യ​തി തീ​രു​മാ​നി​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത്, ഡോ. ​ഷി​നോ പി. ​ജോ​സ്, പ്ര​ഫ. ഇ.​എ​സ്. ല​ത, ഡോ. ​ജി. പ്രേം​കു​മാ​ർ, ഡോ. ​പി. പ്ര​ജി​ത, ഡോ. ​ജ​യ്സ​ൺ ജോ​സ​ഫ്, ഡോ. ​കെ. ന​സീ​മ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.