കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാൻ ആ​കെ​യു​ള്ള​ത് 376 ബെ​ഡ്, ആ​റ് ഐ​സി​യു ബെ​ഡ്
Monday, April 19, 2021 12:23 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ ആ​രോ​ഗ്യ​രം​ഗ​ത്ത് പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളും കു​റ​ഞ്ഞ എ​ണ്ണം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും മാ​ത്ര​മു​ള്ള​തി​നാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കേ​ണ്ടി വ​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു പ​റ​ഞ്ഞു. കോ​വി​ഡ് രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യാ​ൻ ആ​കെ​യു​ള്ള 376 ബെ​ഡു​ക​ളി​ൽ 200 എ​ണ്ണ​ത്തി​ൽ നി​ല​വി​ൽ രോ​ഗി​ക​ളു​ണ്ട്. ആ​റ് ഐ​സി​യു ബെ​ഡു​ക​ൾ മാ​ത്ര​മാ​ണ് ജി​ല്ല​യി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. ഇ​നി​യും ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് നീ​ക്കി​വ​യ്ക്കാ​ൻ സ​മ​യ​മി​ല്ലാ​ത്ത​തി​നാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങേ​ണ്ടി വ​രും. സെ​ക്ട​റ​ൽ മ​ജി​സ്‌​ട്രേ​റ്റു​മാ​ർ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. സെ​ക്ട​റ​ൽ മ​ജി​സ്‌​ട്രേ​ട്ടു​മാ​രു​ടെ ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. സ​ർ​ക്കാ​രി​ന്‍റെ ഏ​റ്റ​വും പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ച​ട​ങ്ങു​ക​ൾ​ക്കും പൊ​തു​പ​രി​പാ​ടി​ക​ൾ​ക്കും തു​റ​ന്ന സ്ഥ​ല​ത്ത് 150 പേ​രും അ​ട​ച്ചി​ട്ട സ്ഥ​ല​ത്ത് 75 പേ​രും മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. പ​രി​പാ​ടി ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്കാ​യി കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണെ​ന്നും അ​റി​യി​ച്ചു. എ​ഡി​എം അ​തു​ൽ സ്വാ​മി​നാ​ഥ് സം​ബ​ന്ധി​ച്ചു.