പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, April 19, 2021 12:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി മാ​വു​ങ്കാ​ലി​ൽ ന​വീ​ക​രി​ച്ച പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റും ബാ​രി​ക്കേ​ഡു​ക​ളും ഡി​വൈ​എ​സ്പി സ​ജേ​ഷ് വാ​ഴ​വ​ള​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള പോ​ലീ​സ് റോ​ട്ട​റി​യു​മാ​യി കൈ​കോ​ർ​ത്ത് സം​സ്ഥാ​ന​ത്തു ന​ട​പ്പാ​ക്കു​ന്ന റോ​ട്ട​റി പോ​ലീ​സ് എ​ൻ​ഗേ​ജ്മെ​ന്‍റ് (റോ​പ്) പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ബാ​രി​ക്കേ​ഡു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് ബി. ​ഗി​രീ​ഷ് നാ​യ​ക് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹൊ​സ്ദു​ർ​ഗ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മ​ണി, റോ​ട്ട​റി അ​സി. ഗ​വ​ർ​ണ​ർ ബി. ​മു​കു​ന്ദ് പ്ര​ഭു, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ എം.​കെ. വി​നോ​ദ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എം. ​നാ​രാ​യ​ണ​ൻ, റോ​ട്ട​റി പ്ര​വ​ർ​ത്ത​ക​രാ​യ ജ​യേ​ഷ് പി. ​ജ​നാ​ർ​ദ​ന​ൻ, എ​ൻ. സു​രേ​ഷ്, കെ.​കെ. സേ​വി​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.