അ​വ​ഗ​ണ​ന​യി​ൽ ഒ​രു റോ​ഡ്
Monday, April 19, 2021 12:23 AM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട പൊ​തു​മ​രാ​മ​ത്ത് റോ​ഡ് ത​ക​ര്‍​ന്നി​ട്ടു വ​ര്‍​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും അ​ധി​കൃ​ത​ര്‍​ക്ക് അ​ന​ക്ക​മി​ല്ല. ക​രു​വ​ഞ്ചാ​ൽ - കു​റ്റി​പ്പു​ഴ -നെ​ല്ലി​പ്പാ​റ റോ​ഡി​നാ​ണ് ഈ ​ദു​ര​വ​സ്ഥ. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡി​ൽ പി​ന്നീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് റോ​ഡ്‌ കു​ണ്ടും കു​ഴി​യു​മാ​യ​ത്.
ക​രു​വ​ഞ്ചാ​ലി​ൽ നി​ന്ന് കു​റ്റി​പ്പു​ഴ​യി​ലേ​ക്ക് നി​ര​വ​ധി ഓ​ട്ടോ​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. കു​ണ്ടും കു​ഴി​യു​മാ​യ റോ​ഡി​ല്‍ കൂ​ടി വാ​ഹ​ന​മോ​ടി​ക്കേ​ണ്ടി വ​രു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്കൊ​പ്പം ഡ്രൈ​വ​ര്‍​മാ​രു​ടെ ന​ടു​വും ഒ​ടി​യു​ന്ന സ്ഥി​തി​യാ​ണ്. ഇ​ള​കി​യ ക​രി​ങ്ക​ല്‍​ക്ക​ഷ്ണ​ങ്ങ​ള്‍ കാ​ല്‍​ന​ട യാ​ത്രി​ക​രു​ടെ ദേ​ഹ​ത്ത് തെ​റി​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്. സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള മി​ക്ക റോ​ഡു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ഈ ​റോ​ഡി​നോ​ടു അ​ധി​കൃ​ത​ര്‍ കാ​ണി​ക്കു​ന്ന അ​ലം​ഭാ​വം വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നാ​ണ് ഇ​ട​യാ​ക്കു​ന്ന​ത്. ഉ​ട​ൻ റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.