ജി​ല്ല​യി​ൽ 41 സി​എ​ഫ്എ​ൽ​ടി​സി​ക​ൾ സ​ജ്ജ​മാ​ക്കും
Tuesday, April 20, 2021 12:36 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ൽ 38 പ​ഞ്ചാ​യ​ത്തു​ക​ളി​ലും മൂ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻ​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. 41 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും 25 ബെ​ഡു​ക​ളു​ള്ള സി​എ​ഫ്എ​ൽ​ടി​സി​ക​ൾ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​രം​ഭി​ക്കും. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ സ്‌​കൂ​ൾ, കോ​ള​ജ്, വ​ലി​യ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സി​എ​ഫ്എ​ൽ​ടി​സി ഒ​രു​ക്കു​ക. ഇ​തി​ന്‍റെ പൂ​ർ​ണ ചു​മ​ത​ല ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്. വി​കേ​ന്ദ്രീ​കൃ​ത ചി​കി​ത്സാ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സി​എ​ഫ്എ​ൽ​ടി​സി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​ത്തി​ന്‍റെ​യും പ​ക​ർ​ച്ച​വ്യാ​ധി നി​രോ​ധ​ന നി​യ​മ​സ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാം. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. വാ​ർ​ഡ്ത​ല ജാ​ഗ്ര​ത​സ​മി​തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​കൂ​ട്ട​ണം.
പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​നും നി​ർ​ദേ​ശം. മാ​ഷ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള മാ​ഷ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട മു​തി​ർ​ന്ന അ​ധ്യാ​പ​ക​നെ പ​ദ്ധ​തി​യു​ടെ നോ​ഡ​ൽ ഓ​ഫീ​സ​റാ​യി നി​യ​മി​ച്ച് പ​ഞ്ചാ​യ​ത്ത് ഉ​ത്ത​ര​വ് സെ​ക്ര​ട്ട​റി ഇ​റ​ക്ക​ണം. മെ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യ ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ മു​പ്പ​തി​ല​ധി​കം രോ​ഗി​ക​ളു​ള്ള വാ​ർ​ഡി​ൽ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കാ​വു​ന്ന​താ​ണെ​ന്ന് നി​ർ​ദേ​ശി​ച്ചു.
45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ജി​ല്ല​യി​ൽ വി​പു​ല​മാ​യ വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. വാ​ക്സി​നേ​ഷ​ന്‍റെ ഭാ​ഗ​മാ​കാ​ത്ത 45 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ചെ​യ്യ​ണം. കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണ സാ​ധ്യ​ത വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​നി​ർ​ദേ​ശം. സോ​പ്പ്, മാ​സ്‌​ക്, സാ​നി​റ്റൈ​സ​ർ, സാ​മൂ​ഹി​ക അ​ക​ലം എ​ന്നി​വ കൃ​ത്യ​മാ​യി പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ജി​ല്ല​യു​ടെ 17 അ​തി​ർ​ത്തി​ക​ളി​ലും ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്ക​ണം. പൊ​തു​ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണം. ദൈ​നം​ദി​ന ജീ​വി​ത സ​ഞ്ചാ​ര​ത്തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ​ക്ക് ത​ട​സം വ​രാ​തെ, കോ​വി​ഡ് വ്യാ​പ​നം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യാ​ണ് ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്.
മു​ന്പ് തീ​രു​മാ​നി​ച്ച ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ങ്ങ​ൾ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ആ​രോ​ഗ്യ ബ്ലോ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​റോ​ണ ക​ൺ​ട്രോ​ൾ സെ​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കോ​വി​ഡി​നെ​തി​രേ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ബി. രാ​ജീ​വ് പോ​ലീ​സി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പ് ന​ൽ​കി. എ​ല്ലാ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കി ന​ട​പ്പാ​ക്ക​ണ​മെ​ന്നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി കോ-​ചെ​യ​ർ​പേ​ഴ്സ​ൻ ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ നി​ർ​ദേ​ശം ന​ൽ​കി.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ നി​ർ​ബ​ന്ധ​മാ​യും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക​ണം. ജി​ല്ല​യി​ൽ കോ​വി​ഡ് രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​വി. രാം​ദാ​സ് പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ എ​ഡി​എം അ​തു​ൽ സ്വാ​മി​നാ​ഥ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ, ചെ​യ​ർ​പേ​ഴ്‌​സ​ൻ​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.