കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വ​രു​മാ​ന​ത്തി​ല്‍ ഇ​ടി​വ്
Tuesday, April 20, 2021 12:37 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വീ​ണ്ടും ക​ര്‍​ശ​ന​മാ​യ​തോ​ടെ ജി​ല്ല​യി​ല്‍ ദൈ​നം​ദി​ന ബ​സ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ്. രോ​ഗ​ഭീ​തി​യും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണ് യാ​ത്ര​ക്കാ​രെ പി​ന്നോ​ട്ടു​വ​ലി​ക്കു​ന്ന​ത്. കെ​എ​സ്ആ​ര്‍​ടി​സി ജി​ല്ലാ ഡി​പ്പോ​യി​ലെ പ്ര​തി​ദി​ന വ​രു​മാ​നം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ശ​രാ​ശ​രി ആ​റ് ല​ക്ഷം രൂ​പ​യാ​യി കു​റ​ഞ്ഞു.
വി​ഷു​വി​ന് മു​മ്പു​വ​രെ ശ​രാ​ശ​രി എ​ട്ട് ല​ക്ഷം രൂ​പ പ്ര​തി​ദി​ന വ​രു​മാ​നം ല​ഭി​ച്ചി​രു​ന്നു. മം​ഗ​ളൂ​രു, സു​ള്ള്യ തു​ട​ങ്ങി​യ അ​ന്ത​ര്‍​സം​സ്ഥാ​ന റൂ​ട്ടു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​ത്ത​നെ കു​റ​ഞ്ഞു. കാ​ഞ്ഞ​ങ്ങാ​ട്-​കാ​സ​ര്‍​ഗോ​ഡ് റൂ​ട്ടി​ലു​ള്‍​പ്പെ​ടെ യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞി​ട്ടു​ണ്ട്.