ക​ണ്ണൂ​രി​ൽ ഇന്നലെ 1175 പേ​ര്‍​ക്ക് കോ​വി​ഡ് പോസിറ്റീവ്
Tuesday, April 20, 2021 12:37 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ1175 പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 1069 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ 82 പേ​ര്‍​ക്കും വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും 21 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 18.43 ശ​ത​മാ​നം. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ 70,218 ആ​യി. ഇ​വ​രി​ല്‍ 305 പേ​ര്‍ ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി. ഇ​തി​ന​കം രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 60,495 ആ​യി. 367 പേ​ര്‍ കോ​വി​ഡ് മൂ​ലം മ​രി​ച്ചു. ബാ​ക്കി 7812 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്.

വേ​ണു മാ​ങ്ങാ​ട് അ​നു​സ്മ​ര​ണം

ഉ​ദു​മ: സി​നി​മ-​നാ​ട​ക​പ്ര​വ​ര്‍​ത്ത​ക​ന്‍ വേ​ണു മാ​ങ്ങാ​ട് എ​ല്ലാ മ​നു​ഷ്യ​രെ​യും ഒ​രേ​പോ​ലെ ക​ണ്ട് സ്‌​നേ​ഹം പ​ക​ര്‍​ന്നു ന​ല്‍​കി​യ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​വെ​ന്ന് അ​നു​സ്മ​ര​ണ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഓ​ണ്‍​ലൈ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കെ.​എ. ഗ​ഫൂ​ര്‍, അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ട്, ര​ത്‌​നാ​ക​ര​ന്‍ മാ​ങ്ങാ​ട്, ബാ​ര ഭാ​സ്‌​ക​ര​ന്‍, ജി.​ബി. വ​ത്സ​ന്‍, ഡോ. ​അ​ബ്ദു​ല്‍ അ​ഷ​റ​ഫ്, സ​ത്യ​ഭാ​മ പ​റ​ക്കാ​ട്, ജ​യ​ന്‍ മാ​ങ്ങാ​ട്, ബി.​എം. സാ​ദി​ഖ്, കെ.​പി. ര​മേ​ശ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.