സൗ​ജ​ന്യ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ്
Tuesday, April 20, 2021 12:37 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കാ​ഞ്ഞ​ങ്ങാ​ട് ബ്രാ​ഞ്ചും ആ​ന​ന്ദാ​ശ്ര​മം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി ആ​ന​ന്ദാ​ശ്ര​മ​ത്തി​ന​ടു​ത്തു​ള്ള ഐ​എം​എ ഹാ​ളി​ൽ ഞാ​യ​റാ​ഴ്ച ഒ​ഴി​കെ​യു​ള്ള എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ 45 വ​യ​സി​ന് മു​ള​കി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ന​ട​ത്തു​ന്നു. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ​യോ നേ​രി​ട്ടു​ള്ള ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ​യോ വാ​ക്സി​ൻ എ​ടു​ക്കാ​വു​ന്ന​താ​ണ്.​വാ​ക്സി​ൻ എ​ടു​ക്കാ​ൻ വ​രു​ന്ന​വ​ർ ആ​ധാ​ർ കാ​ർ​ഡ് സ​ഹി​തം രാ​വി​ലെ ഒ​ന്പ​തോ​ടെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്.