ചെ​ളി​ക്കു​ള​മാ​യി റോ​ഡു​ക​ള്‍
Friday, April 23, 2021 1:02 AM IST
ചി​റ്റാ​രി​ക്കാ​ല്‍: വേ​ന​ല്‍​മ​ഴ തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ ചെ​ളി​ക്കു​ള​മാ​യി മ​ല​യോ​ര​ത്തെ പ​ല റോ​ഡു​ക​ളും. ദീ​ര്‍​ഘ​കാ​ല​മാ​യി പ​ണി ന​ട​ക്കു​ന്ന ചി​റ്റാ​രി​ക്കാ​ല്‍-​മ​ണ്ഡ​പം-​കു​ന്നും​കൈ, ചി​റ്റാ​രി​ക്കാ​ല്‍-​പാ​വ​ല്‍-​ക​ടു​മേ​നി, ന​ല്ലോം​പു​ഴ-​പാ​ലാ​വ​യ​ല്‍, ചി​റ്റാ​രി​ക്ക​ല്‍-​ഭീ​മ​ന​ടി റോ​ഡു​ക​ളു​ടെ പ​ല ഭാ​ഗ​ങ്ങ​ളും ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​തു​മൂ​ലം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് അ​ത്യാ​വ​ശ്യ​മാ​യി ബ​ന്ധ​പ്പെ​ട്ട ടൗ​ണു​ക​ളി​ലെ​ത്ത​ണ​മെ​ങ്കി​ല്‍ ഒ​രു​പാ​ട് ചു​റ്റി​വ​ള​ഞ്ഞ് യാ​ത്ര​ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ്.

മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ ചി​റ്റാ​രി​ക്കാ​ല്‍-​കാ​റ്റാം​ക​വ​ല റോ​ഡി​ലും പ​ല​യി​ട​ത്താ​യി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്. ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ റോ​ഡി​ല്‍​നി​ന്നും ഉ​റ​വ പൊ​ട്ടു​ന്ന അ​വ​സ്ഥ​യും കാ​ണു​ന്നു​ണ്ട്. അ​വി​ട​വി​ടെ​യാ​യി കാ​ണ​പ്പെ​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​മ്പോ​ഴും അ​ധി​കൃ​ത​ര്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

ചി​റ്റാ​രി​ക്കാ​ല്‍ ടൗ​ണി​ല്‍ കു​രി​ശു​പ​ള്ളി​ക്ക് വ​ല​തു​വ​ശ​ത്തെ റോ​ഡ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. ഇ​ട​തു​വ​ശ​ത്തെ റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത​ത് കു​റ​ച്ച​ധി​കം ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ അ​ടി​വ​ശം ത​ട്ടു​ന്ന സ്ഥി​തി​യു​മു​ണ്ട്.

പ​ല​യി​ട​ങ്ങ​ളി​ലും ഓ​വു​ചാ​ലു​ക​ളു​ടെ അ​ഭാ​വ​വും പ്ര​ശ്‌​നം സൃ​ഷ്ടി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ല്‍ ടൗ​ണി​ലെ ഒ​രു ബേ​ക്ക​റി​യി​ല്‍ വെ​ള്ളം ക​യ​റി​യ​ത് അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡു​നി​ര്‍​മാ​ണ​വും ഓ​വു​ചാ​ലി​ന്‍റെ അ​ഭാ​വ​വും മൂ​ല​മാ​യി​രു​ന്നു. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ വൈ​ദ്യു​തി തൂ​ണു​ക​ള്‍ സ​മ​യ​ത്തു മാ​റ്റാ​ത്ത​ത് പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡ് പ​ണി വൈ​കി​പ്പി​ക്കു​ന്നു​ണ്ട്.

യ​ഥാ​ര്‍​ഥ മ​ഴ​ക്കാ​ലം തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ് എ​ല്ലാ റോ​ഡു​ക​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട ഓ​വു​ചാ​ലു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ പി​ഡ​ബ്ല്യു​ഡി-​കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ മു​ന്‍​കൈ​യെ​ടു​ക്ക​ണ​മെ​ന്ന് വോ​യി​സ് ഓ​ഫ് ചി​റ്റാ​രി​ക്ക​ല്‍ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ഗ്രൂ​പ്പ് അ​ഡ്മി​ന്‍ ഷി​ജി​ത്ത് കു​ഴു​വേ​ലി​ല്‍, ജി​തി​ന്‍ ജോ​ര്‍​ജ്, റോ​ഷ​ന്‍ എ​ഴു​ത്തു​പു​ര, സോ​ണി പൊ​ടി​മ​റ്റം, സെ​ല​ക്ട് എ​ട​ക്കാ​രോ​ട്ട്, വി​വേ​ക് പു​തു​മ​ന, ജോ​സ​ഫ് അ​ടി​ചി​ല​മാ​ക്ക​ല്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.