വാ​ഴ​ക്ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​കാ​ലം
Friday, April 23, 2021 1:02 AM IST
ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ഞ്ഞു​വീ​ശു​ന്ന കാ​റ്റി​ൽ നി​ലം​പ​തി​ക്കു​ന്ന​ത് വാ​ഴ​ക്ക​ർ​ഷ​ക​രു​ടെ സ്വ​പ്ന​ങ്ങ​ളാ​ണ്. നി​ര​വ​ധി വാ​ഴ​ത്തോ​ട്ട​ങ്ങ​ളാ​ണ് ന​ശി​ച്ചി​രി​ക്കു​ന്ന​ത്. കു​ടി​യേ​റ്റ​ത്തി​ന്‍റെ തു​ട​ക്ക നാ​ളു​ക​ളി​ൽ വാ​ഴ​ക്കൃ​ഷി​ക്ക് വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​വും വി​ല​യും ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ ക​ർ​ഷ​ക​രു​ടെ അ​വ​സ്ഥ ഏ​റെ ദു​രി​ത​പൂ​ർ​ണ​മാ​ണ്. അ​തി​ൽ എ​ടു​ത്തു​പ​റ​യേ​ണ്ട കാ​ര്യം വാ​ഴ കു​ല​ക​ൾ​ക്ക് വി​ല​സ്ഥി​ര​ത​യി​ല്ല എ​ന്നു​ള്ള​താ​ണ്. മാ​റി​മാ​റി വ​രു​ന്ന വി​പ​ണി​യി​ലെ വി​ല​വ്യ​ത്യാ​സ​ങ്ങ​ൾ ക​ർ​ഷ​ക​രെ വ​ഞ്ചി​ക്കു​ക​യാ​ണ്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ ചെ​റി​യ വി​ല​യ്ക്ക് രാ​സ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക​യ​റ്റി അ​യ​യ്ക്കു​ന്ന വി​ള​ക​ളാ​ണ് കേ​ര​ള​ത്തി​ൽ കൂ​ടു​ത​ലാ​യി​എ​ത്തു​ന്ന​ത്. ഏ​ത്ത​വാ​ഴ​ക്ക് ഇ​പ്പോ​ൾ കി​ലോ​യ്ക്ക് 17 മു​ത​ൽ 20 രൂ​പ​വ​രെ​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് മാ​ർ​ക്ക​റ്റി​ൽ ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് ക​മ്പോ​ള​ങ്ങ​ളി​ൽ വി​ൽ​ക്കു​ന്ന​ത് 35 രൂ​പ മു​ത​ൽ 45 രൂ​പ​വ​രെ​യാ​ണ്. ഇ​ട​നി​ല​ക്കാ​രാ​ണ് ക​ർ​ഷ​ക​രി​ൽ​നി​ന്ന് കൂ​ടു​ത​ൽ പ​ണം ഈ​ടാ​ക്കു​ന്ന​ത്. ഇ​ട​നി​ല​ക്കാ​ർ കൂ​ടു​ത​ൽ ലാ​ഭം കൊ​യ്യു​മ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ അ​ധ്വാ​ന​ത്തി​ന് നാ​മ​മാ​ത്ര​മാ​യ തു​ക മാ​ത്ര​മാ​ണ് ലാ​ഭ​മാ​യി ല​ഭി​ക്കു​ന്ന​ത്. കൂ​ടാ​തെ കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​നം വാ​ഴ​ക്ക​ർ​ഷ​ക​രെ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും കാ​റ്റും മ​ഴ​യും ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യി​ട​ത്തി​ൽ ക​ണ്ണീ​രാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. കൂ​ടാ​തെ പി​ണ്ടി​പ്പു​ഴു, ഇ​ല ക​രി​ച്ചി​ൽ, കാ​റ്റു​വീ​ഴ്ച തു​ട​ങ്ങി​യ​വ​യും ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ദു​രി​ത​മു​ണ്ടാ​ക്കു​ന്നു. വാ​ഴ​ക്കൃ​ഷി​ക്ക് രോ​ഗ​ബാ​ധ സം​ഭ​വി​ച്ചു​ക​ഴി​ഞ്ഞാ​ൽ ഇ​ത് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. കൂ​ടാ​തെ മ​ല​യോ​ര​മേ​ഖ​ല​യി​ലെ പ്ര​ധാ​ന പ്ര​ശ്ന​മാ​ണ് കാ​റ്റു​വീ​ഴ്ച. മ​ഴ​യ്ക്കൊ​പ്പം എ​ത്തു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ത്ത​വാ​ഴ​ക​ൾ ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​ർ ഏ​റെ​യാ​ണ്. സ​ത്യ​മം​ഗ​ലം, വ​യ​നാ​ട​ൻ, തൃ​ച്ചി തു​ട​ങ്ങി​യ ഏ​ത്ത​വാ​ഴ വി​ത്തു​ക​ളാ​ണ് കൂ​ടു​ത​ലാ​യും മ​ല​യോ​ര​ത്ത് എ​ത്തു​ന്ന​ത്. ഇ​വ​യു​ടെ വി​ല​വ​ർ​ധ​ന​വും വി​ത്തു​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.
കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഏ​ത്ത​ക്ക​യ്ക്ക് കി​ലോ​യ്ക്ക് പ​ത്തു രൂ​പ പോ​ലും ല​ഭി​ക്കാ​ത്ത ക​ർ​ഷ​ക​രു​ണ്ട്. മ​ല​യോ​ര​ത്തെ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് ക​ർ​ഷ​ക​ർ കൂ​ടു​ത​ലാ​യി വാ​ഴ കൃ​ഷി​യി​റ​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി, കു​ര​ങ്ങ്, ആ​ന തു​ട​ങ്ങി​യ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന് ഫെ​ൻ​സിം​ഗ് ഇ​ല്ലാ​ത്ത​ത് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​ണ്. വാ​ഴ​ക്കു​ല​യ്ക്ക് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.