മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട സ​ഹ​ക​ര​ണ മേ​ഖ​ല​യെ അ​വ​ഗ​ണി​ക്കു​ന്നു: കെ​സി​ഇ​എ​ഫ്
Friday, April 23, 2021 1:04 AM IST
ചെ​റു​വ​ത്തൂ​ർ: വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ക​ഴി​ഞ്ഞാ​ൽ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ടു​ന്ന വി​ഭാ​ഗ​മാ​യ സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​താ​യി ആ​ക്ഷേ​പം.
മ​ഹാ​മാ​രി​ക്കാ​ല​ത്തും ഒ​രു ദി​വ​സം പോ​ലും അ​ട​ച്ചി​ടാ​തെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യും വീ​ടു​ക​ളി​ൽ ചെ​ന്ന് ഇ​ട​പാ​ട് ന​ട​ത്താ​നും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ജീ​വ​ൻ ര​ക്ഷാ​മ​രു​ന്നു​ക​ളും വീ​ടു ക​ളി​ലെ​ത്തി​ക്കാ​നും പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​വ​ലി​യ വി​ഭാ​ഗ​ത്തി​ന് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ര​ള കോ-​ഓ​പ​റേ​റ്റീ​വ്‌ എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ആ​രോ​പി​ച്ചു.
സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ വീ​ടു​ക​ളി​ലെ​ത്തി​ച്ച് സ​ർ​ക്കാ​റി​ന്‍റെ അ​ഭി​മാ​നം കാ​ത്ത​ത് കേ​ര​ള​ത്തി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വ​രു​ന്ന സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രാ​ണ്. വാ​ക്സി​ൻ ന​ൽ​കേ​ണ്ട കാ​ര്യ​ത്തി​ൽ ഈ ​വി​ഭാ​ഗ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ടി​യി​രു​ന്നു എ​ന്ന അ​ഭി​പ്രാ​യം എ​ല്ലാ കോ​ണു​ക​ളി​ൽ നി​ന്നു​മു​യ​രു​ന്നു​ണ്ട്.
ഇ​പ്പോ​ൾ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ട്ട​ന​വ​ധി ജീ​വ​ന​ക്കാ​ർ കോ​വി​ഡ് ബാ​ധി​ത​രാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല ഇ​ട​പാ​ട് സ​മ​യം ബാ​ങ്കു​ക​ളി​ലേ​തി​ന് സ​മാ​ന​മാ​യി ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും കേ​ര​ള കോ-​ഓ​പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​കെ. വി​ന​യ​കു​മാ​ർ സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.