കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് തു​ട​ക്കം
Friday, April 23, 2021 1:04 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഹെ​ല്‍​ത്ത് ആ​ൻ​ഡ് സ​ര്‍​വീ​സ​സ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഐ​ടി വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ആ​ദ്യ ദി​വ​സ​മാ​യ ഇ​ന്ന​ലെ നൂ​റി​ല​ധി​കം പേ​ര്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചു.
വാ​ക്സി​നേ​ഷ​ന്‍ ഇ​ന്നും നാ​ളെ​യും തു​ട​രും. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ചേ​ര്‍​ന്നാ​ണ് അ​ധ്യാ​പ​ക​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​ത്. ര​ജി​സ്ട്രാ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട സം​ബ​ന്ധി​ച്ചു. വാ​ക്സി​നേ​ഷ​ന് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ കേ​ന്ദ്രം അ​നു​വ​ദി​ച്ച​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാ​മ​ദാ​സ് എ​ന്നി​വ​ര്‍​ക്കും ആ​രോ​ഗ്യ വ​കു​പ്പി​നും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് സ​ര്‍​വ​ക​ലാ​ശാ​ല വി​വി​ധ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യ ഡോ. ​ആ​ര​തി നാ​യ​ര്‍, ഡോ.​എ.​എ​സ്. ക​ണ്ണ​ന്‍, ന​ഴ്സിം​ഗ് ഓ​ഫീ​സ​ര്‍ ഇ. ​ദി​വ്യ, വി. ​ശ്രീ​ജി​ത്ത്, ശ്യാം​കൃ​ഷ്ണ ദ​യാ​ല്‍, ലു​ലു എ​സ്. കു​മാ​ര്‍, മെ​ഡി​ക്ക​ല്‍ അ​റ്റ​ൻ​ഡ​ന്‍റ് സ​ജീ​ഷ്, വി​വേ​കാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.