"ബ​ളാ​ല്‍ ന​മ്മു​ടെ ഗ്രാ​മം' വാ​ട്‌​സ് ആ​പ് കൂ​ട്ടാ​യ്മ
Tuesday, May 11, 2021 1:01 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ആ​രം​ഭി​ക്കു​ന്ന കോ​വി​ഡ് ഡോ​മി​സി​ലി​യ​റി സെ​ന്‍റ​റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ വാ​ങ്ങാ​ന്‍ 46,000 രൂ​പ സ​മാ​ഹ​രി​ച്ചു ന​ല്‍​കി ബ​ളാ​ല്‍ ന​മ്മു​ടെ ഗ്രാ​മം വാ​ട്‌​സാ ആ​പ് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ള്‍.
സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ തു​റ​ക​ളി​ലു​മു​ള്ള അം​ഗ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ര്‍​ത്ത​ക​രാ​യ ടി​ജോ ക​പ്പ​ലു​മാ​ക്ക​ല്‍, എ​ല്‍.​കെ. ബ​ഷീ​ര്‍, ജോ​മോ​ന്‍ കൊ​ച്ച​മ്പ​ഴ​ത്തി​ല്‍, എ​ബി​ന്‍ തേ​ക്കും​കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​ത്തി​ന് തു​ക കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ എ​സ്.​എ​സ്. രാ​ജ​ശ്രീ, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ജി​ത് സി. ​ഫി​ലി​പ്പ്, പ​ഞ്ചാ​യ​ത്ത് സെ​ക​ട്ട​റി കെ. ​അ​ബ്ദു​ല്‍ റ​ഷീ​ദ്, കോ​വി​ഡ് വാ​ര്‍ റൂം ​വോ​ള​ണ്ടി​യ​ര്‍ ലി​ബി​ന്‍ ആ​ല​പ്പാ​ട്ട്, സാ​വി​യോ പു​ത്ത​ന്‍​പു​ര, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ടി. ​അ​ബ്ദു​ള്‍​ഖാ​ദ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
ര​ണ്ടു ദി​വ​സം കൊ​ണ്ടാ​ണ് തു​ക സ്വ​രൂ​പി​ച്ച​ത്. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റു സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും അം​ഗ​ങ്ങ​ള്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്.

ര​ണ്ട് ഗ്രൂ​പ്പു​ക​ളി​ലാ​യി നാ​നൂ​റോ​ളം അം​ഗ​ങ്ങ​ൾ വാ​ട്‌​സ് ആ​പ് കൂ​ട്ടാ​യ്മ​യി​ലു​ണ്ട്.

നേ​ര​ത്തേ നി​ര്‍​ധ​ന രോ​ഗി​ക​ള്‍​ക്കാ​യി 19 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​ഹാ​യം കൈ​മാ​റി​യി​ട്ടു​ണ്ട്.