പെ​ണ്‍​മ​രം കാ​മ്പ​യി​നി​ലൂ​ടെ ജി​ല്ല​യി​ല്‍ അ​ഞ്ച് ല​ക്ഷം പ്ലാ​വി​ന്‍ തൈ​ക​ള്‍
Wednesday, May 12, 2021 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്: നാ​ള​ത്തെ ത​ല​മു​റ​യ്ക്കാ​യി ഇ​ന്ന​ത്തെ ക​രു​തി​വെ​പ്പ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ ലോ​ക പ​രി​സ്ഥി​തി​ദി​ന​മാ​യ ജൂ​ണ്‍ അ​ഞ്ചി​ന് ന​ട​ത്തു​ന്ന പെ​ണ്‍​മ​രം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ അ​ഞ്ച് ല​ക്ഷം പ്ലാ​വി​ന്‍ തൈ​ക​ള്‍ ന​ട്ടു പി​ടി​പ്പി​ക്കും.
കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ സ്വ​ന്തം വീ​ടു​ക​ളി​ലോ പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ലോ വി​ത്തു​ന​ട്ട് ഒ​രു മാ​സം പ​രി​പാ​ലി​ച്ച തൈ​ക​ളാ​ണ് പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ ന​ട്ടു​പി​ടി​പ്പി​ക്കു​ക. പ്ലാ​സ്റ്റി​ക് ഗ്രോ ​ബാ​ഗു​ക​ള്‍ ഒ​ഴി​വാ​ക്കി പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വി​ത്തു​ക​ള്‍ മു​ള​പ്പി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ 1,74,838 കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും 16,485 ബാ​ല​സ​ഭ അം​ഗ​ങ്ങ​ളും ഡി​ഡി​യു​ജി​കെ​വൈ പ​ദ്ധ​തി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും കാ​മ്പ​യി​നി​ല്‍ പ​ങ്കാ​ളി​ക​ളാ​കും.