സ​ന്യ​സ്ത​ര്‍​ക്ക് റേ​ഷ​ന്‍ കാ​ര്‍​ഡ് ന​ല്‍​കാ​ന്‍ മ​ടി​ച്ച് മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്
Wednesday, May 12, 2021 1:32 AM IST
പെ​ര്‍​ള: സ​ന്യ​സ്ത​ര്‍​ക്ക് റേ​ഷ​ന്‍ കാ​ര്‍​ഡ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ അ​പേ​ക്ഷ​യി​ല്‍ മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​ര്‍. എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ല്‍ പെ​ര്‍​ള​യ്ക്ക് സ​മീ​പം ഇ​ടി​യ​ടു​ക്ക​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന റാ​ണി മ​രി​യ കോ​ണ്‍​വ്ന്‍റി​ലെ ക​ന്യാ​സ്ത്രീ​ക​ള്‍​ക്കാ​ണ് ഈ ​ദു​ര്‍​ഗ​തി.
നോ​ര്‍​ബ​ട്ടൈ​ന്‍ സ​ഭാ സ​മൂ​ഹ​ത്തി​ന് കീ​ഴി​ല്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന​വ​ജീ​വ​ന ബ​ഡ്‌​സ് സ്‌​കൂ​ളി​ല്‍ സേ​വ​നം ചെ​യ്യു​ന്ന​വ​രാ​ണ് ഇ​വി​ടു​ത്തെ ക​ന്യാ​സ്ത്രീ​ക​ള്‍. ഇ​വി​ടു​ത്തെ മൂ​ന്നു ക​ന്യാ​സ്ത്രീ​ക​ള്‍​ക്ക് റേ​ഷ​ന്‍ കാ​ര്‍​ഡ് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ഫെ​ബ്രു​വ​രി മാ​സ​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്ന​താ​ണ്. 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കാ​ര്‍​ഡ് അ​നു​വ​ദി​ക്കാ​മെ​ന്നാ​ണ് അ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും കാ​ര്‍​ഡ് അ​നു​വ​ദി​ച്ചു ന​ല്‍​കാ​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.
ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മ്പോ​ഴെ​ല്ലാം ഓ​രോ മു​ട​ന്ത​ന്‍ ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞ് കാ​ര്‍​ഡ് അ​നു​വ​ദി​ക്കു​ന്ന​ത് വൈ​കി​പ്പി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ ഇ​തി​നേ​ക്കാ​ള്‍ വൈ​കി ന​ല്‍​കി​യ അ​പേ​ക്ഷ​ക​ളി​ല്‍ പോ​ലും സ​ന്യ​സ്ത​ര്‍​ക്ക് റേ​ഷ​ന്‍ കാ​ര്‍​ഡ് അ​നു​വ​ദി​ച്ച് ന​ല്‍​കി​യി​ട്ടു​ണ്ട്. സ​ന്യ​സ്ത​ര്‍​ക്ക് അ​ര്‍​ഹ​ത​പ്പെ​ട്ട റേ​ഷ​ന്‍ കാ​ര്‍​ഡ് അ​കാ​ര​ണ​മാ​യി ത​ട​ഞ്ഞു​വെ​യ്ക്കു​ന്ന ന​ട​പ​ടി ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഫാ. ​ജോ​സ് ചെ​മ്പോ​ട്ടി​ക്ക​ല്‍ പ​റ​ഞ്ഞു.