വാ​ക്‌​സി​നേ​ഷ​ന്‍: ഹെ​ല്‍​പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു
Friday, June 11, 2021 1:16 AM IST
രാ​ജ​പു​രം: ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വയ്പ്പി​ന് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഹെ​ല്‍​പ് ഡെ​സ്‌​ക് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.
സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള ഹെ​ല്‍​പ് ഡെസ്‌​ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി.​കെ. നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലു​ള്ള മു​ന്നൂ​റോ​ളം ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും കി​ട​പ്പു രോ​ഗി​ക​ള്‍​ക്കും ഈ ​ഹെ​ല്‍​പ് ഡെ​സ്‌​കി​ന്‍റെ സ​ഹാ​യം ല​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അഞ്ചുവ​രെ പൈ​നി​ക്ക​ര ചാ​ച്ചാ​ജി ബ​ഡ്‌​സ് സ്‌​കൂ​ളി​ലാ​ണ് ഹെ​ല്‍​പ് ഡെ​സ്‌​ക് പ്ര​വ​ര്‍​ത്തി​ക്കു​ക. ബ​ഡ്‌​സ് സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​രാ​യ ലീ​ല, ഡാ​ലി​യ, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രാ​യ അ​നി​രു​ദ്ധ്, അ​നി​ത, അ​ഖി​ല, അ​നു​ഷ എ​ന്നി​വ​രാ​ണ് ഹെ​ല്‍​പ് ഡെസ്‌​കി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.