ഇ​താ... കാ​ട്ടാ​ന വീ​ട്ടു​മു​റ്റ​ത്ത്
Wednesday, June 16, 2021 12:57 AM IST
മു​ളി​യാ​ര്‍: വ​നം​മ​ന്ത്രി പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ വ​ന്യ​ജീ​വി​ക​ളു​മൊ​ത്തു​ള്ള സ​ഹ​ജീ​വി​തം യാ​ഥാ​ര്‍​ഥ്യ​മാ​വു​ക​യാ​ണ് കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ലെ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍. ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ പാ​ണ്ടി ഭ​ണ്ഡാ​ര​ക്കു​ഴി​യി​ലെ രാ​മ​നാ​യി​ക്കി​ന്‍റെ വീ​ട്ടു​മു​റ്റ​ത്താ​യി​രു​ന്നു ഇ​ന്ന​ലെ കാ​ട്ടാ​ന​ക​ളു​ടെ സ​ഹ​വാ​സം. മു​റ്റ​ത്തും ന​ട​പ്പാ​ത​യി​ലു​മെ​ല്ലാം ആ​ന​ക​ളു​ടെ കാ​ല്‍​പാ​ടു​ക​ള്‍ പ​തി​ഞ്ഞ് കു​ഴി​ക​ളാ​യി​രി​ക്കു​ക​യാ​ണ്.

ഒ​റ്റ രാ​ത്രി​യി​ലെ സ​ഹ​വാ​സം ക​ഴി​യു​മ്പോ​ഴേ​ക്കും പ​റ​മ്പി​ലെ വാ​ഴ​ക​ളും ക​വു​ങ്ങും തെ​ങ്ങു​മെ​ല്ലാം വ​ലി​ച്ചു​കീ​റി ആ​വ​ശ്യ​ത്തി​ന് അ​ക​ത്താ​ക്കി​യും അ​തി​ലേ​റെ ന​ശി​പ്പി​ച്ചു​മാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം മ​ട​ങ്ങി​യ​ത്. മു​ളി​യാ​ര്‍, കാ​റ​ഡു​ക്ക, ദേ​ലം​പാ​ടി, കു​റ്റി​ക്കോ​ല്‍, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വ​നാ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം ഇ​പ്പോ​ള്‍ കാ​ട്ടാ​ന​ക​ളു​മൊ​ത്തു​ള്ള സ​ഹ​ജീ​വി​ത​ത്തി​ന്‍റെ നേ​ര്‍​ക്കാ​ഴ്ച​ക​ള്‍ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ആ​ന​ക്കൂ​ട്ടം എ​ത്തി​യെ​ന്ന​റി​ഞ്ഞാ​ല്‍ ക​ര്‍​ഷ​ക​ര്‍ എ​ണ്ണ​ത്തി​ല്‍ കു​റ​വാ​ണെ​ങ്കി​ല്‍ എ​ല്ലാം ആ​ന​ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്ത് പി​ന്മാ​റു​ന്ന​തു​കൊ​ണ്ടാ​ണ് ഈ ​മേ​ഖ​ല​യി​ല്‍ ഇ​തു​വ​രെ ആ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ള​പാ​യ​മൊ​ന്നും ഉ​ണ്ടാ​കാ​തി​രി​ക്കു​ന്ന​ത്. രാ​ത്രി​യാ​യാ​ൽ എ​വി​ടെ വേ​ണ​മെ​ങ്കി​ലും എ​ത്താ​വു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം ക​ണ്ണി​ല്‍ ക​ണ്ട​തെ​ല്ലാം ത​ക​ര്‍​ക്കു​ക​യാ​ണ്. കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ശ​ങ്ക​രം​പാ​ടി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ല​ക്ഷ​ങ്ങ​ളു​ടെ കാ​ര്‍​ഷി​ക​വി​ള​ക​ളും ജ​ല​സേ​ച​ന പൈ​പ്പു​ക​ളും പ​മ്പ്‌​സെ​റ്റു​ക​ളും ന​ശി​പ്പി​ച്ചി​രു​ന്നു.