ജില്ലയിൽ കോ​വി​ഡ് പ്ര​തി​ദി​ന പോസിറ്റിവിറ്റി നി​ര​ക്ക് കു​റ​യു​ന്നു
Wednesday, June 16, 2021 12:59 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ കാ​സ​ര്‍​കോ​ട് ജി​ല്ല​യി​ല്‍ രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്കി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ആ​ശ്വാ​സ​മാ​കു​ന്നു. പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ടു​മ്പോ​ള്‍ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കു​റ​യു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ത്തെ ക​ണ​ക്കെ​ടു​ത്താ​ല്‍ മി​ക്ക ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​ക​ളി​ലെ​യും പ​രി​ശോ​ധ​ന കൂ​ടി​യി​ട്ടു​ണ്ട്. കോ​വി​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ള​രെ ഉ​യ​ര്‍​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്‍​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​കു​ന്നു​വെ​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ് പ്ര​തി​ദി​ന പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.
ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യ ഏ​ഴു ദി​വ​സം 10 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ് സ്ഥി​രീ​ക​ര​ണ നി​ര​ക്ക്. പ​ട​ന്ന​യി​ല്‍ അ​ഞ്ച് ദി​വ​സ​മാ​യും കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ല്‍ മൂ​ന്ന് ദി​വ​സ​മാ​യും രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക് 10 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യെ​ത്തി. പ്ര​തി​ദി​ന ക​ണ​ക്കെ​ടു​പ്പി​ല്‍ ശ​രാ​ശ​രി 12 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക് പ​ത്തി​ല്‍ താ​ഴെ​യാ​ണ്. ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം, മീ​ഞ്ച, പ​ള്ളി​ക്ക​ര, ദേ​ലം​പാ​ടി, ചെ​റു​വ​ത്തൂ​ര്‍, ബെ​ള്ളൂ​ര്‍, ബ​ദി​യ​ടു​ക്ക, കി​നാ​നൂ​ര്‍​ക​രി​ന്ത​ളം, പു​ത്തി​ഗെ, വെ​സ്റ്റ് എ​ളേ​രി, എ​ന്‍​മ​ക​ജെ, കാ​റ​ഡു​ക്ക, ക​യ്യൂ​ര്‍-​ചീ​മേ​നി, മം​ഗ​ല്‍​പാ​ടി, മു​ളി​യാ​ര്‍, തൃ​ക്ക​രി​പ്പൂ​ര്‍, വ​ലി​യ പ​റ​മ്പ്, വോ​ര്‍​ക്കാ​ടി, പി​ലി​ക്കോ​ട്, പൈ​വ​ളി​ഗെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ്ര​തി​ദി​ന രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക് കു​റ​ഞ്ഞു വ​രു​ന്നു​ണ്ട്.
കും​ബ​ഡാ​ജെ​യി​ല്‍ തി​ങ്ക​ളാ​ഴ്ച 60 ശ​ത​മാ​ന​മാ​ണ് രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക്. പ​രി​ശോ​ധ​ന ന​ട​ത്തി​യ പ​ത്തി​ല്‍ ആ​റ് പേ​രും പോ​സി​റ്റീ​വാ​യി. വ​ലി​യ​പ​റ​മ്പ​യി​ല്‍ നാ​ലി​ല്‍ ര​ണ്ട് പേ​രും വോ​ര്‍​ക്കാ​ടി​യി​ല്‍ ര​ണ്ടി​ല്‍ ഒ​രാ​ളും പോ​സി​റ്റീ​വാ​യ​പ്പോ​ള്‍ സ്ഥി​രീ​ക​ര​ണ നി​ര​ക്ക് 50 ശ​ത​മാ​ന​മാ​ണ്. നൂ​റി​ല്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മ​ധൂ​രി​ലാ​ണ് സ്ഥി​രീ​ക​ര​ണ നി​ര​ക്ക് കൂ​ടു​ത​ല്‍. 112 പേ​രി​ല്‍ 62 പേ​രും പോ​സി​റ്റീ​വാ​യ​പ്പോ​ള്‍ 55.4 ശ​ത​മാ​ന​മാ​ണ് തി​ങ്ക​ളാ​ഴ്ച​ത്തെ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ചെ​ങ്ക​ള​യി​ല്‍ 133 പേ​രി​ല്‍ 26, ചെ​റു​വ​ത്തൂ​രി​ല്‍ 225 പേ​രി​ല്‍ 10, ദേ​ലം​പാ​ടി​യി​ല്‍ 169 പേ​രി​ല്‍ ആ​റ് പേ​ര്‍ എ​ന്നി​ങ്ങ​നെ പോ​സി​റ്റീ​വാ​യി. കി​നാ​നൂ​ര്‍ ക​രി​ന്ത​ള​ത്ത് 112 പേ​രി​ല്‍ എ​ട്ട്, മം​ഗ​ല്‍​പാ​ടി​യി​ല്‍ 183 പേ​രി​ല്‍ 21, പ​ട​ന്ന​യി​ല്‍ 138 പേ​രി​ൽ 12, പ​ള്ളി​ക്ക​ര​യി​ല്‍ 123 പേ​രി​ല്‍ അ​ഞ്ച്, പി​ലി​ക്കോ​ട് 173 പേ​രി​ല്‍ 10 എ​ന്നി​ങ്ങ​നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച​ത്തെ പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വാ​യ​ത്. ബേ​ഡ​ഡു​ക്ക​യി​ല്‍ തി​ങ്ക​ളാ​ഴ്ച 386 പേ​ര്‍ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​യ​പ്പോ​ള്‍ സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത് 15 പേ​ര്‍​ക്ക് മാ​ത്രം.
ജൂ​ണ്‍ 14 വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ല്‍ ഏ​റ്റ​വും കു​റ​വ് രോ​ഗി​ക​ളു​ള്ള​ത് ബെ​ള്ളൂ​രി​ലാ​ണ്. ആ​റ് പേ​രാ​ണ് ഇ​വി​ടെ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ചെ​ങ്ക​ള, മ​ധൂ​ര്‍, അ​ജാ​നൂ​ര്‍, ഉ​ദു​മ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലു​ള്ള​ത്. ചെ​ങ്ക​ള​യി​ല്‍ 232 പേ​രും, മ​ധൂ​രി​ല്‍ 196 പേ​രും, അ​ജാ​നൂ​രി​ല്‍ 182 പേ​രും, ഉ​ദു​മ​യി​ല്‍ 163 പേ​രും ചി​കി​ത്സ​യി​ലു​ണ്ട്. ബ​ദി​യ​ടു​ക്ക, ചെ​മ്മ​നാ​ട്, കാ​ഞ്ഞ​ങ്ങാ​ട്, ക​യ്യൂ​ര്‍-​ചീ​മേ​നി, കു​മ്പ​ള, മം​ഗ​ല്‍​പാ​ടി, നീ​ലേ​ശ്വ​രം, പ​ള്ളി​ക്ക​ര, പു​ല്ലൂ​ര്‍-​പെ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം നൂ​റി​ന് മു​ക​ളി​ലാ​ണ്.