മ​ധൂ​രും ബ​ദി​യ​ഡു​ക്ക​യും കാ​റ്റ​ഗ​റി ഡി​യി​ൽ
Thursday, June 17, 2021 1:12 AM IST
കാ​സ​ർ​ഗോ​ഡ്: ഇ​ന്നു മു​ത​ലു​ള്ള കോ​വി​ഡ് ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ സം​ബ​ന്ധി​ച്ച പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ പ്ര​കാ​രം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി അ​ടി​സ്ഥാ​ന​ത്തി​ൽ ത​രം​തി​രി​ച്ചു. ജൂ​ൺ 16 വ​രെ 30ന് ​മു​ക​ളി​ൽ ടി​പി​ആ​ർ ഉ​ള്ള​തി​നാ​ൽ മ​ധൂ​ർ, ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തു​ക​ളെ കാ​റ്റ​ഗ​റി ഡി ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 20 ന് ​മു​ക​ളി​ലു​ള്ള കാ​റ്റ​ഗ​റി സി​യി​ൽ ചെ​ങ്ക​ള, കു​മ്പ​ഡാ​ജെ, പു​ത്തി​ഗെ, കാ​റ​ഡു​ക്ക, കു​മ്പ​ള, അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു.
ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 20 നും ​എ​ട്ടി​നും ഇ​ട​യി​ലു​ള്ള കാ​റ്റ​ഗ​റി ബി​യി​ൽ ഉ​ദു​മ, ക​യ്യൂ​ർ-​ചീ​മേ​നി, നീ​ലേ​ശ്വ​രം, മ​ടി​ക്കൈ, മൊ​ഗ്രാ​ൽ പു​ത്തൂ​ർ, ക​ള്ളാ​ർ, ചെ​മ്മ​നാ​ട്, പ​ള്ളി​ക്ക​ര, കാ​ഞ്ഞ​ങ്ങാ​ട്, ഈ​സ്റ്റ് എ​ളേ​രി, പ​ന​ത്ത​ടി, കു​റ്റി​ക്കോ​ൽ, ദേ​ലം​പാ​ടി, മു​ളി​യാ​ർ, വെ​സ്റ്റ് എ​ളേ​രി, ചെ​റു​വ​ത്തൂ​ർ, കോ​ടോം-​ബേ​ളൂ​ർ, പി​ലി​ക്കോ​ട്, എ​ൻ​മ​ക​ജെ, പു​ല്ലൂ​ർ-​പെ​രി​യ, ബ​ളാ​ൽ, തൃ​ക്ക​രി​പ്പൂ​ർ, മം​ഗ​ൽ​പാ​ടി എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു.
ശ​രാ​ശ​രി ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് എ​ട്ടി​ൽ കു​റ​ഞ്ഞ കാ​റ്റ​ഗ​റി എ​യി​ൽ വോ​ർ​ക്കാ​ടി, ബെ​ള്ളൂ​ർ, മീ​ഞ്ച, പൈ​വ​ളി​ഗെ, കി​നാ​നൂ​ർ-​ക​രി​ന്ത​ളം, പ​ട​ന്ന, മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​ഗോ​ഡ്, ബേ​ഡ​ഡു​ക്ക, വ​ലി​യ​പ​റ​മ്പ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്നു.