വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട ബൈ​ക്ക് തീ​വ​ച്ചു ന​ശി​പ്പി​ച്ച നി​ല​യി​ല്‍
Wednesday, July 21, 2021 1:21 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ഉ​ദി​നൂ​രി​ല്‍ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ട ബൈ​ക്ക് തീ​യി​ട്ടു ന​ശി​പ്പി​ച്ച നി​ല​യി​ല്‍. പ്ര​വാ​സി​യാ​യ ഉ​ദി​നൂ​ര്‍ പ​ര​ത്തി​ച്ചാ​ലി​ലെ എ.​സി. അ​ബ്ദു​ള്ള​യു​ടെ യ​മ​ഹ എ​ഫ് സെ​ഡ് ബൈ​ക്കാ​ണ് തീ​വ​ച്ചു ന​ശി​പ്പി​ച്ച​ത്. അ​ബ്ദു​ള്ള​യു​ടെ സ​ഹോ​ദ​ര​ന്‍ പ​ട​ന്ന മ​ല​ബാ​ര്‍ ടൈ​ല്‍​സ് ഗോ​ഡൗ​ണി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മു​ഹൈ​മി​ന്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​ണ് ബൈ​ക്ക് പോ​ര്‍​ച്ചി​ല്‍ ക​യ​റ്റി​യി​ട്ട​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഒ​രു​മ​ണി​യോ​ടെ ബ​ന്ധു​വാ​യ മു​സ​മ്മി​ല്‍ എ​ന്ന യു​വാ​വാ​ണ് അ​ടു​ത്ത വീ​ട്ടി​ല്‍​നി​ന്നും ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പൈ​പ്പി​ല്‍ വെ​ള്ളം ചീ​റ്റി​ച്ചും മ​റ്റും തീ ​നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നു. ച​ന്തേ​ര പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​നാ​രാ​യ​ണ​ന്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​ര​ത്തി​ച്ചാ​ല്‍ പ​രി​സ​ര​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ നോ​ക്കി​യ​പ്പോ​ള്‍ മ​റ്റൊ​രു വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍​നി​ന്നും പെ​ട്രോ​ള്‍ ഊ​റ്റി​യെ​ടു​ന്ന ര​ണ്ടു​പേ​രു​ടെ ദൃ​ശ്യം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.